വാഷിംഗ്‌ടൺ ഡി.സി: ശ്രീനാരായണ ഗുരുദേവന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുന്നതിനായി ഒരുപറ്റം ഗുരുദേവ വിശ്വാസികൾ ഏകദേശം ഇരുപതു വർഷം മുൻപ് ആരംഭിച്ച സംഘടന ആയ അമേരിക്കയിലെ വാഷിംഗ്‌ടൺ ഡി.സി. ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ശ്രീനാരായണ മിഷൻ സെന്റർ (എസ്.എൻ.എം.സി.) 2023 - ലെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മധുരം ശിവരാജൻ - പ്രസിഡന്റ്, ധർമ്മരാജൻ പദ്മനാഭൻ - വൈസ് പ്രസിഡന്റ്, സരൂപ അനിൽ - സെക്രട്ടറി, സതി സന്തോഷ് - ട്രെഷറർ. (ജോയിന്റ് സെക്രട്ടറി) ശ്രീമതി സരസ്വതി ധർമ്മരാജൻ, (ജോയിന്റ് ട്രെഷറർ) ഡോ. മുരളിരാജൻ മാധവൻ. വിവിധ സബ്‌കമ്മിറ്റികളുടെ ഡയറക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടവർ: ജയരാജ് ജയദേവൻ (ലോങ്‌റേൻജ് പ്ലാനിംഗ്), സന്ദീപ് പണിക്കർ (മെംബർഷിപ്), . സുനിൽ രാജ് (പബ്ലിക് റിലേഷൻസ്), എ. വേണുഗോപാൽ (മീഡിയ ആൻഡ് പബ്ലിക്കേഷൻസ്), രത്നമ്മ നാഥൻ (സോഷ്യൽ ഇവെന്റ്സ്), ഷീബ സുമേഷ് (എന്റർടൈൻമെന്റ്), കാർത്യായനി രാജേന്ദ്രൻ (ലിറ്റററി ആൻഡ് എഡ്യൂക്കേഷൻ), അനൂപ് ഗോപി (സ്പോർട്സ് ആൻഡ് ഗെയിംസ്) മാസ്റ്റർ കാർത്തിക് ജയരാജൻ (യൂത്ത് കമ്മിറ്റി).
എസ്.എൻ.എം.സി. സ്ഥാപകനേതാക്കളിൽ ഒരാളാണ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട മധുരം ശിവരാജൻ. സംഘടനയുടെ ശൈശവദശയിൽ മൂന്നു വർഷം തുടർച്ചയായി എസ്.എൻ.എം.സി.യുടെ സെക്രട്ടറി ആയും, പിന്നീട് വൈസ് പ്രസിഡന്റ് ആയും പ്രവർത്തിച്ചു. പത്തനംതിട്ട - റാന്നി പെരുനാട്ടിൽ ജനിച്ചു. ജോലിയിൽനിന്നും വിരമിക്കുംമുമ്പ് ഹവാർഡ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷനിൽ 25 വർഷം സേവനം അനുഷ്ടിച്ചു. വൈസ് പ്രസിഡന്റ് ആയ ശ്രീ. ധർമ്മരാജൻ മാവേലിക്കര ഓലകെട്ടിയിൽ ജനിച്ചു. എസ്.എൻ.എം.സി.യുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. സംഘടന രൂപീകരിച്ചപ്പോൾ ട്രെഷറർ ആയി നാലുവർഷം പ്രവർത്തിച്ചു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ തല്പരനായ ഇദ്ദേഹം ജോലി ചെയ്ത ഹവാർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നിന്നും 2000-ൽ റിട്ടയർ ചെയ്തു. സെക്രട്ടറി, കോട്ടയം സ്വദേശിനിയായ സരൂപ അനിൽ അമേരിക്കയിലെ വാഷിംഗ്‌ടൺ ഡിസി യിൽ ഐ ടി മാനേജ്‌മന്റ് പ്രൊഫഷണൽ ആണ്. നർത്തകിയും ഒരു നല്ല സംഘാടകയും കൂടിയാണ് സരൂപ.
ട്രെഷറർ ആയി തെരഞ്ഞെടുക്കപ്പെട്ട സതി സന്തോഷ് എറണാകുളം ജില്ലയിലെ വടയംപാടി സ്വദേശിനി. എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം ഇൻവെസ്റ്റ്മെന്റ് ഓപ്പറേഷൻസ് ഓഫ് മേരിലാൻഡ് സ്റ്റേറ്റ് റിട്ടയർമെന്റ് ഏജൻസിയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. തികച്ചും ഗുരുദേവഭക്തരുടെയും സജ്ജനങ്ങളുടെയും കൂട്ടായ്മയായി എസ്.എൻ.എം.സി. എന്ന പ്രസ്ഥാനം ലോകതലസ്ഥാനത്തു മനുഷ്യനന്മക്കായി നിലകൊള്ളും എന്ന ശുഭപ്രതീക്ഷയാണ് സംഘാടകരെ മുന്നോട്ടു നയിക്കുന്നത്.