ഒൻപതു വയസ്സുള്ള സഹോദരനെ കുത്തികൊന്ന 12 വയസ്സുകാരി സഹോദരി കസ്റ്റഡിയിൽ

author-image
athira kk
New Update

ഓക്‌ലഹോമ: ഓക്‌ലഹോമയിലെ തുൾസായിൽ 9 വയസ്സുള്ള സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 12 വയസ്സുള്ള സഹോദരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വാരാന്ത്യമാണ് ദുഃഖകരമായ വാർത്ത പുറംലോകത്തെ അറിയിച്ചത്. തുൾസ സിറ്റിയിൽ ഈ വർഷത്തെ രണ്ടാമത്തെ കൊലപാതകമാണിതെന്ന് സിറ്റി പൊലീസ് പറഞ്ഞു.

Advertisment

വ്യാഴാഴ്ച രാത്രിയിൽ മാതാപിതാക്കൾ വീടിനു മുകളിലുള്ള മുറിയിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്താണ് 12 വയസ്സുകാരി കോണിപടി കയറി ഇവർ കിടക്കുന്ന മുറിയിൽ എത്തിയത്. ഞാൻ സഹോദരനെ കത്തികൊണ്ടു കുത്തി എന്ന് ഈ കുട്ടി മാതാപിതാക്കളോടു പറഞ്ഞു. ഇവർ താഴെ ഇറങ്ങി വന്നപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന 9 വയസ്സുകാരനെയാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.

സംഭവ സ്ഥലത്തു നിന്നും 12 കാരിയെ പിടികൂടിയ പൊലീസ് ജുവനയിൽ ജസ്റ്റിസ് ഫാമിലി സെന്ററിലാക്കി. കുട്ടികളുടെ പേരു വിവരം വെളിപ്പെടുത്താനാവില്ലെന്ന് പൊലീസ് അറിയിച്ചു. തുൾസ പൊലീസ് ചൈൽഡ് ക്രൈസിഡ് ഡിപ്പാർട്ട്മെന്റ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചു. സഹോദരനെ കുത്താനുള്ള സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

Advertisment