കെയ്റോ: സൂയസ് കനാലില്‍ വീണ്ടും ചരക്കു കപ്പല്‍ കുടുങ്ങി. നാല് ടഗ് ബോട്ടുകളുടെ സഹായത്തോടെ അഞ്ചുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കപ്പല്‍ നീക്കി ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.
/sathyam/media/post_attachments/zghdotYc24PYe0pDGN5G.jpg)
2021ല്‍ എവര്‍ ഗിവണ്‍ എന്ന ഭീമന്‍ കപ്പല്‍ കുടുങ്ങുകയും ആറു ദിവസം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു.
യുക്രെയ്നില്‍നിന്ന് 65000 ടണ്‍ ചോളവുമായി ചൈനയിലേക്ക് പുറപ്പെട്ട മാര്‍ഷല്‍ ഐലന്‍ഡിന്‍റെ എംവി ഗ്ളോറി കപ്പലാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഇത്തവണ കനാലില്‍ കുടുങ്ങിയത്.
പുലര്‍ച്ച അഞ്ചോടെയായിരുന്നു സംഭവം. ഈജിപ്റ്റിലെ ഇസ്മായിലിയ പ്രവിശ്യയിലെ ക്വാന്തറ നഗരത്തിന് സമീപം കനാലിന്റെ 38 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്.