ലണ്ടന്‍: ബ്രിട്ടനില്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഋഷി സുനക്കിന് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
/sathyam/media/post_attachments/9jiCWXDv6J8sfg0ePgCo.jpg)
സുനകിനെ കൂടാതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ ഡൊമിനിക് റാബ്, സ്ററീവ് ബെര്‍ക്ളെ എന്നിവര്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും പ്രവചനം.
വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ളെവര്‍ലി, പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ്, ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്, പാര്‍ലമെന്റ് നേതാവ് പെന്നി മോര്‍ഡന്റ്, പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി എന്നിവര്‍ക്കും സീറ്റ് നഷ്ടപ്പെടും.
നിലവിലുള്ള മന്ത്രിസഭയിലെ അഞ്ച് അംഗങ്ങള്‍ മാത്രമേ അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധ്യതയുള്ളൂ. ജെറമി ഹണ്ട്, ഇന്ത്യന്‍ വംശജയായ സുയല്ല ബ്രേവര്‍മാന്‍, മൈക്കിള്‍ ഗോവ്, നാധിം സവാവി, കെമി ബദേനോച് എന്നിവരാണവരെന്നും ഇന്‍ഡിപ്പെന്‍ഡന്റ് നടത്തിയ സര്‍വേയില്‍ പറയുന്നു.