ബ്രസീല്‍ കലാപത്തിനെതിരേ ലോക രാജ്യങ്ങള്‍

author-image
athira kk
New Update

ബ്രസീലിയ: തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കാതെ ബ്രസീലിലെ മുന്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സോനാരോയുടെ അനുയായികള്‍ നടത്തുന്ന കലാപത്തിനെതിരേ ലോകരാജ്യങ്ങളുടെ പ്രതികരണം.
publive-image
തീവ്ര വലതുപക്ഷവാദിയും മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരാധകനുമായ ബോല്‍സോനാരോയ്ക്കായി അനുയായികള്‍, ട്രംപ് പുറത്തായ ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ നടത്തിയതിനെക്കാള്‍ വലിയ അക്രമമാണ് ബ്രസീലില്‍ അഴിച്ചുവിടുന്നത്. ബോല്‍സോനാരോയാകട്ടെ, പ്രസിഡന്റ് പദം നഷ്ടപ്പെട്ട ശേഷം യുഎസിലേക്കു കടക്കുകയും ചെയ്തു. കലാപത്തെക്കുറിച്ച് ഒരു പ്രതികരണവും അദ്ദേഹം നടത്തിയിട്ടുമില്ല.

Advertisment

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മെക്സിക്കന്‍ പ്രസിഡന്റ് ആന്രെ്ദസ് മാനുവല്‍ ലോപസ് ഒബ്രദോര്‍, ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്, കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ, അര്‍ജന്റീനന്‍ പ്രസിഡന്റ് ആല്‍ബെര്‍ട്ടോ ഫെര്‍ണാണ്ടസ്, വെനസ്വേലന്‍ പ്രസിഡന്റ് നികളസ് മദൂറോ, ഇക്വഡോര്‍ പ്രസിഡന്റ് ഗ്വില്ലെര്‍മോ ലാസോ, ബൊളീവിയന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ, പരാഗ്വ പ്രസിഡന്റ് മാരിറ്റോ അബ്ദോ ബെനിറ്റസ്, ക്യൂബന്‍ പ്രസിഡന്റ് മിഗ്വെല്‍ ഡയാസ് കാനെല്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ തുടങ്ങിയവര്‍ ബ്രസീല്‍ കലാപത്തെ അപലപിച്ചു.

ബ്രസീലിലെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കുനേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ബ്രസീലില്‍ നടന്നത് ജനാധിപത്യത്തിനുനേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റേററ്റ്സ് സെക്രട്ടറി ജനറല്‍ ലൂയിസ് അല്‍മാര്‍ഗോ.

ഫാഷിസ്ററ് ഭ്രാന്തന്മാരുടെ വിളയാട്ടമാണ് ബോല്‍സൊനാരോയുടെ പിന്തുണയോടെ രാജ്യത്ത് നടക്കുന്നതെന്ന് സാവോ പോളോയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പ്രസിഡന്റ് ലുല പറഞ്ഞു. രാജ്യത്ത് മുമ്പ് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് നടന്നതെന്നും അക്രമികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment