ന്യൂയോര്‍ക്ക്: യുകെയ്ക്കു പിന്നാലെ യുഎസിലും നഴ്സുമാര്‍ സമരം തുടങ്ങി. ന്യൂയോര്‍ക്കിലെ ഏറ്റവും വലിയ രണ്ട് ആശുപത്രികളിലായി 7100 നഴ്സുമാരാണ് സമരം ചെയ്യുന്നത്. മോണ്‍ടെഫിയോര്‍ മെഡിക്കല്‍ സെന്ററിലെ 3500 നഴ്സുമാരും മൗണ്‍ട് സിനായ് ആശുപത്രിയിലെ 3600 നഴ്സുമാരും ആരംഭിച്ച പണിമുടക്ക് രണ്ട് ദിവസം പിന്നിട്ടു.
/sathyam/media/post_attachments/nzT88bqSZMnu818XFMIo.jpg)
ആവശ്യത്തിനു നഴ്സുമാര്‍ ഇല്ലാത്തത് ജോലിഭാരം വര്‍ധിപ്പിക്കുന്നു എന്ന് സമരം ചെയ്യുന്നവര്‍ ആരോപിക്കുന്നു. പുതിയ നിയമനങ്ങളും വേതനവര്‍ധനയും വേണമെന്നാണ് ഇവരുടെ ആവശ്യം. ന്യൂയോര്‍ക്ക് സ്റേററ്റ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം.
നഴ്സസ് യൂണിയനുമായുള്ള കരാര്‍ പുതുക്കാത്ത സാഹചര്യത്തിലാണ് ഈ രണ്ട് ആശുപത്രികളില്‍ പണിമുടക്ക് ആരംഭിച്ചത്. മറ്റ് ആശുപത്രികള്‍ വേതനവര്‍ധന ഉറപ്പാക്കി യൂണിയനുമായി പുതിയ കരാര്‍ ഉണ്ടാക്കിയതിനാല്‍ സമരം വ്യാപിക്കാനിടയില്ല.