ബ്രസല്‍സ്: ചൈനയില്‍ വീണ്ടും പടര്‍ന്നു പിടിച്ചിരിക്കുന്ന കോവിഡ് രോഗബാധ യൂറോപ്പിനെ കാര്യമായി ബാധിക്കില്ലെന്ന് ലോകകാര്യസംഘടനയുടെ വിലയിരുത്തല്‍.
/sathyam/media/post_attachments/GFqR5G6YbxwcGzFMGjSK.jpg)
ചൈനയില്‍ നിന്നുള്ള വിവരങ്ങള്‍ അപഗ്രഥിച്ചാണ് ഇങ്ങെയൊരു നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതുപ്രകാരം നിലവില്‍ ഗുരുതരമായ ഭീഷണിയൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഡബ്ള്യു.എച്ച്.ഒ യൂറോപ്പ് ഡയരക്ടര്‍ ഹാന്‍സ് കുഗ്ളെ പറഞ്ഞു.
കോവിഡ് വ്യാപനം തടയുന്നതിനായി ശാസ്ത്രീയവും വിവേചന രഹിതവുമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. കോവിഡ് സാഹചര്യം വിലയിരുത്താന്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ടെന്നും ക്ളൂഗെ അറിയിച്ചു.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരുന്നു. പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും ചൈനയില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരുന്നു.