മാഡ്രിഡ്: കുവൈറ്റ് എയര്‍വേയ്സില്‍ ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരെ നിയമിക്കുന്നതിന് സ്പെയ്നില്‍ വച്ച് നടത്തിയ ഇന്റര്‍വ്യൂവില്‍ സ്ത്രീകളായ അപേക്ഷകരെ അപമാനിച്ചെന്ന് പരാതി.
/sathyam/media/post_attachments/psafxr0i2bMbMH5YAzkf.jpg)
63 പേര്‍ ജോലിക്ക് അപേക്ഷിച്ചതില്‍ മൂന്നു പേര്‍ മാത്രമായിരുന്നു പുരുഷന്‍മാര്‍. വിദേശികളെ ജോലിക്കെടുക്കുന്നില്ലെന്നു പറഞ്ഞ് ഇവര്‍ മൂവരെയും ആദ്യം തന്നെ പറഞ്ഞയച്ചു.
തുടര്‍ന്ന് സ്ത്രീകളുടെ അഭിമുഖത്തിനിടെയായിരുന്നു രൂക്ഷമായ അവഹേളനങ്ങളുണ്ടായത്. 37 വയസായ ആളെ പ്രായം കൂടിയതിനു തിരിച്ചയച്ചു. പുരികത്തില്‍ ചെറിയ പാടുള്ളതായിരുന്നു മറ്റൊരാളുടെ അയോഗ്യത.
മുഖത്ത് ചെറിയ പൊട്ടുകളുള്ളതു കാരണം മറ്റൊരാളെ തിരിച്ചയച്ചപ്പോള്‍, പലരെയും അമിത വണ്ണം ആരോപിച്ച് നിരാകരിച്ചു. ചിരി മോശം, ശരീരം റോളര്‍ കോസ്റ്റര്‍ പോലെ തുടങ്ങിയ കമന്റുകളാണ് പലര്‍ക്കും ലഭിച്ചത്.
മെക്റ്റി എന്ന (മിഡില്‍ ഈസ്ററ് ക്യാബിന്‍ ക്രൂ ട്രെയ്നിങ് ഇന്റര്‍നാഷണല്‍) എന്ന കമ്പനിയാണ് കുവൈറ്റ് എയര്‍വേയ്സിനായി ഇന്റര്‍വ്യൂ നടത്തിയത്. 1977ല്‍ സ്ഥാപിച്ച ഈ കമ്പനിയു ആസ്ഥാനം തുര്‍ക്കിയിലെ ഇസ്താംബുള്‍ ആണ്. എത്തിഹാദ്, ഫ്ളൈ ദുബായ്, ഫ്ളിനാസ്, ഗള്‍ഫ് എയര്‍, സൗദിയ, ഇന്‍ഡിഗോ, വാറ്റാന്യ, ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയവയ്ക്കു വേണ്ടിയെല്ലാം ക്യാബിന്‍ ക്രൂ റിക്രൂട്ട്മെന്റ് നടത്തുന്നത് ഇവരാണ്.