ടൊറന്റോ: കാനഡയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി പ്രവിശ്യാ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ വേരുകളുള്ള രഞ്ജ് പിള്ളയാണ് കനേഡിയന്‍ പ്രവിശ്യയായ യുക്കോണില്‍ ചരിത്രം കുറിച്ചിരിക്കുന്നത്.
/sathyam/media/post_attachments/JmXvIrEebKMeOL2BFxLj.jpg)
യൂക്കോണ്‍ പ്രവിശ്യയുടെ പത്താമത്തെ പ്രധാനമന്ത്രിയായി പിള്ള ജനുവരി 14ന് ചുമതലയേല്‍ക്കും.
2000~2001 കാലയളവില്‍ ഇന്ത്യന്‍വംശജനായ ഉജ്ജ്വല്‍ ദോസന്‍ജ് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ പ്രധാനമന്ത്രിയായിരുന്നു.
യുക്കോണ്‍ ലിബറല്‍ പാര്‍ട്ടി നേതാവായി രഞ്ജ് പിള്ള ഐകകണ്ഠ്യേനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.