ജര്‍മനിയില്‍ 17 കാരന്‍ അദ്ധ്യാപികയെ ക്ളാസ്റൂമില്‍ കുത്തിക്കൊന്നു

author-image
athira kk
New Update

ബര്‍ലിന്‍: വെസ്ററ്ഫാളിയ സംസ്ഥാനത്തില്‍ ക്ളാസ് മുറിയില്‍ അധ്യാപികയെ 17 കാരന്‍ കുത്തിക്കൊന്നു. വൊക്കേഷണല്‍ കോളേജിലെ കുറ്റകൃത്യത്തിന് ശേഷം വിദ്യാര്‍ത്ഥി (17) തന്നെ പോലീസിനെ വിളിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് അറസ്ററു ചെയ്തു. മ്യുണ്‍സ്ററര്‍ലാന്‍ഡിലെ ഇബ്ബെന്‍ബ്യൂറന്‍ നഗരത്തിലെ ഒരു വൊക്കേഷണല്‍ കോളേജിലാണ് രക്തരൂക്ഷിതമായ നാടകം. 17 കാരനായ കൗമാരക്കാരന്‍ (55) കാരനായ തന്റെ അധ്യാപകനെ ക്ളാസ് മുറിയില്‍ വെച്ച് കത്തി ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
publive-image
ചൊവ്വാഴ്ച ഉച്ചയോടെ അധ്യാപകന്‍ തെരഞ്ഞു നടന്ന വിദ്യാര്‍ത്ഥി കോളേജിലേക്ക് തിരിച്ചെത്തിയതായി പറയപ്പെടുന്നു. ക്ളാസ് മുറിയില്‍ തനിച്ചായിരുന്ന ടീച്ചറെ മാരകമായി ആക്രമിച്ചതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ട്. ആക്രമണത്തിന് ഇരയായ ടീച്ചര്‍ പരിചയസമ്പന്നയാണന്നു പറയപ്പെടുന്നു, ഉച്ചയ്ക്ക് 2:51 ന് കൃത്യനിര്‍വഹണത്തിനു ശേഷം അക്രമി തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.

Advertisment

ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തന ഹെലികോപ്റ്റര്‍ ഇബ്ബെന്‍ബുറന്‍ റെയില്‍വേ സ്റേറഷന് സമീപമുള്ള സ്കൂള്‍ കെട്ടിടത്തിന് മുന്നില്‍ ഇറങ്ങിയെങ്കിലും സഹായം വളരെ വൈകിയാണ് എത്തിയത്. കത്തികൊണ്ട് നിരവധി മുറിവുകളോടെ അധ്യാപകനെ പ്രതി മാരകമായി പരിക്കേല്‍പ്പിച്ചതായി വെളിപ്പെടുത്തി. പോലീസ് സ്കൂളില്‍ വെച്ച് അറസ്ററ് ചെയ്തു. മ്യുണ്‍സ്ററര്‍ പോലീസ് നരഹത്യ അന്വേഷണം ഏറ്റെടുത്തു,

Advertisment