ഡബ്ലിന്‍ : ഡബ്ലിനില്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള കാത്തിരിപ്പിന്റെ ദൈര്‍ഘ്യമേറുന്നു. പരിശീലന കേന്ദ്രങ്ങളില്‍ ആറു മുതല്‍ 10 മാസം വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
/sathyam/media/post_attachments/IICvYQR9TtXjg6OZFfsx.jpg)
26 ആഴ്ചയില്‍ നീണ്ട കാത്തിരിപ്പാണ് ഓരോ സെന്ററിലും നേരിടേണ്ടി വരുന്നതെന്ന് ഡിസംബറില്‍ ആര്‍ എസ് എ വെളിപ്പെടുത്തുന്നു.ഡണ്‍ലേരി/ ഡീന്‍സ്ഗ്രഞ്ച് കേന്ദ്രത്തില്‍ 41 ആഴ്ചയും കില്ലെസ്റ്ററില്‍ 32 ആഴ്ചയും താലയില്‍ 29 ആഴ്ചയും മുല്‍ഹുദ്ദാര്‍ത്തില്‍ 28 ആഴ്ചയും മുല്‍ഹുദ്ദാര്‍ട്ട് കാള്‍ട്ടണ്‍ ഹോട്ടലില്‍ 26 ആഴ്ചയും രഹെനിയില്‍ 24 ആഴ്ചയും ഫിംഗ്ലസില്‍ 19 ആഴ്ചയും ചാള്‍സ്ടൗണില്‍ 11 ആഴ്ചയും വരെയാണ് അപേക്ഷകര്‍ ടെസ്റ്റിനായി കാത്തിരിക്കുന്നത്.
പെര്‍മനന്റ് ഡ്രൈവര്‍ ടെസ്റ്റര്‍മാരുടെ കുറവും ടെസ്റ്റിന് കാലതാമസമുണ്ടാക്കുന്നു. ഇവരുടെ എണ്ണം 100ല്‍ നിന്ന് 130 ആക്കാന്‍ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു.ഇവരില്‍ ചിലര്‍ ഇതിനകം ടെസ്റ്റിംഗ് സേവനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 15 പേര്‍ കൂടി വരും ആഴ്ചകളില്‍ ടീമിലെത്തും.ഇവര്‍ കൂടിയെത്തുന്നതോടെ കാലവിളംബം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
നവംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് 42,263 പേര്‍ ഡ്രെവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നുണ്ടായിരുന്നു.അതില്‍ 3,236 ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് ഷെഡ്യൂളായിട്ടുണ്ട്.16,104പേര്‍ ഇന്‍വൈറ്റ് ലഭിക്കാന്‍ കാത്തിരിക്കുകയാണ്.15,421 അപേക്ഷകര്‍ക്ക് ടെസ്റ്റ് ബുക്ക് ചെയ്യാന്‍ ക്ഷണിച്ചിരുന്നു. 10 ദിവസത്തിനുള്ളില്‍ അത് ഉപയോഗിച്ചില്ല.7,502 പേര്‍ ടെസ്റ്റിന് അയോഗ്യരാണ്. ആറുമാസത്തിനുള്ളില്‍ ലേണര്‍ പെര്‍മിറ്റും ഡ്രൈവര്‍ പരിശീലനവും പൂര്‍ത്തിയാക്കാത്തതാണ് ഇവര്‍ പുറത്താകാന്‍ കാരണമായത്.
ഡബ്ലിനില്‍ 2022ല്‍ 50,000ത്തിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ ബുക്ക് ചെയ്തിരുന്നു. 44,000 ഡ്രൈവര്‍മാരും (47.7%) വിജയിച്ചു.രാജ്യത്താകെ നടത്തിയ 170,000 ഡ്രൈവിംഗ് ടെസ്റ്റുകളില്‍ 1,55,000 പേരും (53.2%) വിജയിച്ചെന്നും ആര്‍ എസ് എ പറയുന്നു.