തിരുവനന്തപുരം : എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും വൈറ്റമിൻ ഡി ആവശ്യമാണ്. ശരീരത്തിൽ ഇവ ഒരു ഹോർമോൺ പോലെ പ്രവർത്തിക്കുന്നു. പ്രധാന ഉറവിടം സൂര്യപ്രകാശമായതിനാൽ ‘സൺഷൈൻ വൈറ്റമിൻ’ എന്ന പേരിലും അറിയപ്പെടുന്നു. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ആവശ്യമുള്ള കാത്സ്യം ശരീരം ആഗിരണം ചെയ്യണമെങ്കിൽ വൈറ്റമിൻ ഡി ആവശ്യമാണ്. ജീവിതശൈലിയിൽ വന്ന വ്യത്യാസം മൂലവും സൂര്യപ്രകാശമേൽക്കുന്നതു കുറവാണ്. ഇതുമൂലം എല്ലാ പ്രായക്കാർക്കും വൈറ്റമിൻ ഡിയുടെ അഭാവം കാണുന്നുണ്ട്.
/sathyam/media/post_attachments/ssO3COXetNWdY4bu6kK3.jpg)
സൂര്യപ്രകാശമാണ് ഏറ്റവും നല്ല സ്രോതസ്സ് എങ്കിലും പുറത്തു പോകുമ്പോൾ സൺസ്ക്രീൻ ലേപനങ്ങൾ ഉപയോഗിക്കുന്നത് വൈറ്റമിൻ ഡി ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. പാൽ, മുട്ട പോലുള്ള ഭക്ഷണങ്ങളിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ടെങ്കിലും ശരീരം വേണ്ട രീതിയിൽ വലിച്ചെടുക്കണമെന്നില്ല.
ചർമത്തിലെ തിളക്കം നഷ്ടപ്പെടുന്നതിനും ഉന്മേഷക്കുറവ് ഉണ്ടാകുന്നതിനും അലർജികൾ പ്രകടമാകാനും വൈറ്റമിൻ ഡി യുടെ അഭാവം കാരണമാണ്. മത്സ്യം, കുമിൾ, പശുവിൻ പാൽ, മുട്ടയുടെ മഞ്ഞ, വെണ്ണ എന്നിവയിൽ കുറഞ്ഞ അളവിൽ വൈറ്റമിൻ ഡി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ഡി സമൃദ്ധമായ ഒരു ഭക്ഷണ വസ്തു നിര്‍ദേശിക്കാൻ ബുദ്ധിമുട്ടായതിനാലാണ് സപ്ലിമെന്റുകളെ ആശ്രയിക്കുന്നത്. പായ്ക്കറ്റിൽ ലഭിക്കുന്ന ചിലതരം പാലിലും റേഷൻകട വഴി ലഭിക്കുന്ന ഗോതമ്പുമാവിലും അധികമായി വൈറ്റമിൻ ഡി ചേർത്തിട്ടുണ്ട്. വൈറ്റമിൻ ഡി യുടെ അഭാവം പരിഗണിക്കുന്നതിന് ഒരു പരിധിവരെ ഇവ സഹായിക്കും