പാരീസ്: പാരീസിലെ ഏറ്റവും തിരക്കേറിയ ട്രെയിന്‍ സ്റേറഷനുകളിലൊന്നായ ഗാരെ ഡു നോര്‍ഡ് സ്റേറഷനില്‍ ബ്ളേഡ് പോലുള്ള കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു. അക്രമിയെ നിര്‍വീര്യമാക്കിയതായും പൊലീസ് വക്താവ് പറഞ്ഞു.ഡു നോര്‍ഡ് ട്രെയിന്‍ സ്റേറഷനില്‍ ബുധനാഴ്ച രാവിലെ യാണ് ആക്രമണം നടന്നത്. പാരീസിലെ റെയില്‍വേ ഹബായ ഗാരെ ഡു നോര്‍ഡ്, വടക്കന്‍ ഫ്രാന്‍സിലേക്കും ബെല്‍ജിയം, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, യുകെ എന്നിവിടങ്ങളിലേക്കും ട്രെയിനുകള്‍ ഉണ്ട്.
/sathyam/media/post_attachments/Y8Zw9lDs9OcJTBBmJzQF.jpg)
ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി പോലീസ് പറഞ്ഞു, അക്രമിയെ പിടികൂടിയതായും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാര്‍ഡ് ഡാര്‍മനിന്‍ പറഞ്ഞു. സംശയിക്കുന്നയാളെ അധികൃതര്‍ വെടിവച്ചിട്ടാണ് കഴ്പ്പെടുത്തിയതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രാദേശിക സമയം രാവിലെ 6:43 ഓടെ ബ്ളേഡുള്ള ആയുധം ഉപയോഗിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റതായി ജെറാര്‍ഡ് ഡാര്‍മനിന്‍ സംഭവസ്ഥലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അക്രമി ഉദ്യോഗസ്ഥനെ പിന്നില്‍ കുത്തുകയായിരുന്നു, പേര് വെളിപ്പെടുത്താത്ത അക്രമി നിലവില്‍ ആശുപത്രിയില്‍ "ജീവിതത്തിനും മരണത്തിനും ഇടയില്‍" ആണെന്ന് അദ്ദേഹം പറഞ്ഞു.
ഷോള്‍ഡറില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ അടിയന്തര ചികിത്സയ്ക്കായി കൊണ്ടുപോയി.
എത്ര പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല, ആക്രമണത്തിന്റെ ലക്ഷ്യവും വ്യക്തമല്ല.