മോസ്കോ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ള യാത്രികരെ തിരിച്ചെത്തിക്കുന്നതിനുള്ള ബഹിരാകാശ പേടകം തകരാറിലായി. ഈ സാഹചര്യത്തില്‍ പുതിയ ബഹിരാകാശ വാഹനം അയക്കുമെന്ന് റഷ്യന്‍ സ്പേസ് കോര്‍പറേഷന്‍ അറിയിച്ചു.
/sathyam/media/post_attachments/lSYfgmAjA3XxYCOrqc7m.jpg)
റഷ്യന്‍ ബഹിരാകാശസഞ്ചാരികളായ സെര്‍ജി പ്രൊകപ്യേവ്, ദിമിത്രി പെറ്റ്ലിന്‍, നാസയുടെ ബഹിരാകാശസഞ്ചാരി ഫ്രാങ്ക് റൂബിയോ എന്നിവരുമായി സോയൂസ് എം.എസ്~22 ബഹിരാകാശ വാഹനം സെപ്റ്റംബറിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
വാഹനത്തിലെ താപനില ക്രമീകരിക്കുന്ന കൂളന്റ് ചോര്‍ന്നതായി കഴിഞ്ഞമാസം കണ്ടെത്തി. സോയൂസ് എം.എസ്~22നും തകരാര്‍ സംഭവിച്ചു.
നാസയുമായി ചര്‍ച്ച നടത്തിയശേഷമാണ് യാത്രക്കാരില്ലാത്തതും പൂര്‍ണമായും ഓട്ടോമാറ്റിക്കുമായ പുതിയ സോയൂസ് എം.എസ്~23 ഫെബ്രുവരിയില്‍ അയയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ വാഹനം എത്തുംമുമ്പ് ബഹിരാകാശനിലയത്തില്‍ എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ മുഴുവന്‍ യാത്രികരെയും ഒഴിപ്പിക്കാന്‍ സോയൂസ് എം.എസ്~22 സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയുമോയെന്നും പരിശോധിക്കുന്നുണ്ട്.