New Update
ഏഥന്‍സ്: ഗ്രീസിലെ അവസാന രാജാവ് കോണ്‍സ്റൈ്റന്റന്‍ അന്തരിച്ചു. 82 വയസായിരുന്നു. ഏഥന്‍സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
Advertisment
1964ല്‍ തന്റെ 23ാം വയസ്സിലാണ് കോണ്‍സ്റൈ്റന്റന്‍ രാജാവായത്. 1967ല്‍ അന്നത്തെ പ്രധാനമന്ത്രി ജോര്‍ജ് പാപ്പന്‍ഡ്രോയുടെ സര്‍ക്കാറിനെ പുറത്താക്കാന്‍ പട്ടാള അട്ടിമറിക്ക് കൂട്ടുനിന്നതോടെ വിവാദത്തില്‍ ഉള്‍പ്പെട്ടു. സൈന്യവുമായി ഇടഞ്ഞ് വീണ്ടും അട്ടിമറിക്ക് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെയാണ് രാജാധികാരം നഷ്ടപ്പെടുന്നത്.
1973ല്‍ ഗ്രീസില്‍ രാജാധികാരം നിരോധിക്കപ്പെട്ടു. 1974ല്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ഇതോടെ കോണ്‍സ്റൈ്റന്റന്‍ അവസാന രാജാവായി മാറുകയായിരുന്നു.