ലൊസ് ആഞ്ചലസ്: ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റുകളിലൊന്നായ ടൈറ്റാനിക് പുതിയ രൂപത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നു.
/sathyam/media/post_attachments/mUAAZJmM9SWgiNmrE7VX.jpg)
സിനിമയുടെ ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റീരിലീസ്. 3ഡി 4കെ എച്ച്ഡിആര്‍ പതിപ്പാണ് ആസ്വാദകരെ കാത്തിരിക്കുന്നത്. വാലനൈ്റന്‍സ് ഡേ ആഘോഷത്തിനു മുന്നോടിയായി ഫെബ്രുവരി 10ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
മൂന്നു മണിക്കൂര്‍ 15 മിനിറ്റ് ദൈര്‍ഘ്യം വരുന്ന സിനിമ, ടൈറ്റാനിക് കപ്പലപകടത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ് ജയിംസ് കാമറൂണ്‍ ഒരുക്കിയിരിക്കുന്നത്. 1997 ലാണ് ഇതു റിലീസായത്.