ലണ്ടന്‍: ബ്രിട്ടനില്‍ ഡോക്ടറായി ജോലി ചെയ്യുന്ന സമയത്ത് 28 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റം തെളിഞ്ഞതോടെ, ബ്രിട്ടീഷ് കോടതി ഇന്ത്യന്‍ വംശജന് 28 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
/sathyam/media/post_attachments/I4MSC0TuQqUtsL8kmhKc.jpg)
നിലവില്‍ മൂന്ന് ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന മനീഷ് ഷാ എന്ന അമ്പത്തിമൂന്നുകാരനെതിരേയാണ് കൂടുതല്‍ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിരിക്കുന്നത്.
ഈസ്ററ് ലണ്ടനില്‍ ക്ളിനിക്ക് നടത്തുമ്പോഴാണ് ഇയാളുടെ പീഡന പരമ്പരകളില്‍ ഏറെയും അരങ്ങേറിയത്. 2009 മുതല്‍ നാല് വര്‍ഷത്തിനിടെയാണ് 28 സ്ത്രീകളെ പീഡിപ്പിച്ചത്. നാല് സ്ത്രീകള്‍ക്കെതിരെ നടത്തിയ 25 ലൈംഗിക അതിക്രമങ്ങളുടെ പേരിലാണ് ഇരട്ട ജീവപര്യന്തം. നേരത്തേ 90 അതിക്രമങ്ങളുടെ പേരില്‍ മൂന്ന് ജീവപര്യന്തം വിധിച്ചിരുന്നു.