അളവ് എത്ര നിയന്ത്രിച്ചാലും മദ്യം അപകടം തന്നെ

author-image
athira kk
New Update

ജനീവ: എത്ര കുറച്ച് ഉപയോഗിച്ചാലും മദ്യം ആരോഗ്യത്തിനു ഹാനികരം തന്നെയാണെന്ന് ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ട്.

Advertisment

publive-image

മദ്യപാനത്തിന് സുരക്ഷിതപരിധി ഇല്ലെന്നും പലവിധ അര്‍ബുദങ്ങള്‍ക്ക് ഇതു കാരണമാവുമെന്നും "ദ ലാന്‍സെറ്റ് പബ്ളിക് ഹെല്‍ത്ത്' ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യന്‍ മേഖലയില്‍ അര്‍ബുദ മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് കുറഞ്ഞ അളവിലുള്ളതോ മിതമായതോ ആയ മദ്യപാനമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2017ല്‍ 23,000 അര്‍ബുദ കേസുകള്‍ക്ക് കാരണമായത് പ്രതിദിനം 20 ഗ്രാമില്‍ താഴെയുള്ള ആല്‍ക്കഹോള്‍ ഉപയോഗമായിരുന്നു.

കുടല്‍, കരള്‍, മലാശയം, സ്തനം, അന്നനാളം തുടങ്ങിയവയെ ബാധിക്കുന്നതടക്കം ഏഴുതരം അര്‍ബുദങ്ങള്‍ക്കാണ് മദ്യപാനം കാരണമാവുന്നത്. റേഡിയേഷന്‍, പുകയില എന്നിവക്കൊപ്പം മദ്യത്തെയും ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പ്~ഒന്ന് അര്‍ബുദകാരണമായി തരംതിരിച്ചിട്ടുണ്ട്. ആല്‍ക്കഹോളിന്റെ അംശമടങ്ങിയ ഏത് പാനീയവും അതിന്റെ വിലയും ഗുണനിലവാരവും കണക്കിലെടുക്കാതെ അര്‍ബുദത്തിനുള്ള സാധ്യത കാണിക്കുന്നതായി ഏജന്‍സി ചൂണ്ടിക്കാട്ടി

Advertisment