ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യത മുന്‍നിര്‍ത്തി മെറ്റ് ഏറാന്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കാറ്റിനെ തുടര്‍ന്ന് വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും ഉണ്ടാകാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.ഇന്ന് പുലര്‍ച്ചെ 5 മണി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണി വരെ യെല്ലോ അലേര്‍ട്ട് പ്രാബല്യത്തിലുണ്ടാകും.
/sathyam/media/post_attachments/ruppVqoEBd6esfdYf3mK.jpg)
പടിഞ്ഞാറു ഭാഗത്തായിരിക്കും കാറ്റ് ആഞ്ഞടിക്കുക.ഉച്ചകഴിയുന്നതോടെ കാറ്റ് കിഴക്കോട്ട് നീങ്ങും. തീരപ്രദേശങ്ങളിലും വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളിലും കാറ്റ് വളരെ ശക്തമാകാനിടയുണ്ട്.
കാറ്റും മഴയും മുന്‍നിര്‍ത്തി വൈകിട്ട് ആറു മുതല്‍ അര്‍ധരാത്രി വരെ മണ്‍സ്റ്ററിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.