New Update
ജനീവ: ചൈന പങ്കുവയ്ക്കുന്ന കോവിഡ് കണക്കുകള്‍ കൃത്യമല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ള്യു.എച്ച്.ഒ) വിലയിരുത്തല്‍. ശരിയായ കണക്കുകള്‍ നല്‍കണമെന്ന് മുന്‍പും ചൈനയോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നതാണ്.
Advertisment
മരണസംഖ്യയുടെ കാര്യത്തില്‍ തെറ്റായ വിവരങ്ങളാണ് ചൈന നല്‍കുന്നതെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
അതേസമയം, കോവിഡ് കണക്കുകള്‍ കൃത്യമായി പങ്കുവയ്ക്കുന്നതില്‍ ലോകാരോഗ്യ സംഘടന യു.എസിനെ പ്രകീര്‍ത്തിക്കുകയും ചെയ്തു. പുതിയ വകഭേദമായ എക്സ്ബിബി.1.5 ആണ് യു.എസില്‍ വ്യാപിക്കുന്നത്. ഈ വകഭേദം സംബന്ധിച്ച എല്ലാവിവരങ്ങളും യു.എസ് നല്‍കിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നു.
എന്നാല്‍ ചൈന കണക്കുകള്‍ പുറത്തുവിടാത്തിടത്തോളം കാലം ആഗോളതലത്തില്‍ കൃത്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാവില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.