വാഷിങ്ടണ്‍: പ്രസിഡന്റ് ജോ ബൈഡനെതിരേ യുഎസില്‍ അറ്റോര്‍ണി ജനറലിന്റെ അന്വേഷണം. വൈസ് പ്രസിഡന്‍റ് പദവിയിലിരിക്കെ ഔദ്യോഗിക രഹസ്യരേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ചയുണ്ടായെന്ന ആരോപണത്തിലാണിത്.
/sathyam/media/post_attachments/j11PNrOg0l9RWdTi9URx.jpg)
അന്വേഷണത്തെ സ്വാഗതം ചെയ്ത ബൈഡന്‍, പൂര്‍ണ സഹകരണം ഉറപ്പു നല്‍കിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയ ഉടന്‍ തന്നെ രേഖകള്‍ പുറത്തു പോകാതിരിക്കാന്‍ നടപടി സ്വീകരിച്ചെന്നും ബൈഡന്‍റെ പ്രസ് സെക്രട്ടറി വ്യക്തമാക്കി.
ഇടക്കാല തെരഞ്ഞെടുപ്പ് നടന്ന നവംബറിലാണ് ബൈഡനെതിരായ ആരോപണം പുറത്തുവന്നത്. ഇതിനു തെളിവായി കൂടുതല്‍ ഫയലുകള്‍ പുറത്തുവന്നിട്ടുണ്ട്. യുക്രെയ്ന്‍ അടക്കമുള്ള രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതിലാണ് ബൈഡന് പിഴവ് സംഭവിച്ചത്. ബരാക് ഒബാമയായിരുന്നു അന്നു യുഎസ് പ്രസിഡന്റ്.
അമേരിക്കന്‍ പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും കൈകാര്യം ചെയ്ത രഹസ്യ രേഖകള്‍ പദവി ഒഴിഞ്ഞ ശേഷം നാഷണല്‍ ആര്‍കൈ്കവ്സിന് കൈമാറണം. അതേസമയം, പ്രസിഡന്റിന്റെ ഓഫിസില്‍ രഹസ്യ രേഖകള്‍ സൂക്ഷിക്കുന്നതായി തനിക്ക് അറിയില്ലായിരുന്നു എന്നാണ് ബൈഡന്റെ വാദം.