കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിനും ജീവകാരുണ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നതിനും സ്ത്രീകള്‍ക്ക് താലിബാന്‍ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.
/sathyam/media/post_attachments/EOmM2KfoopQksHHcuW8m.jpg)
ഇതോടെ അന്തര്‍ദേശീയ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം മിക്കവാറും തടസപ്പെട്ടിരിക്കുകയാണ്. വനിതാ ജീവനക്കാരില്ലാതെ പ്രവര്‍ത്തിക്കാനില്ലെന്ന് ഭൂരിഭാഗം അന്താരാഷ്ട്ര സഹായ സംഘടനകളും പറയുന്നു. നിരോധനം നീണ്ടാല്‍ അഫ്ഗാനിലെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തേണ്ടിവരുമെന്ന് എന്‍.ജി.ഒകള്‍ ചൂണ്ടിക്കാട്ടി.
യു.എന്‍ വുമണ്‍ നടത്തിയ സര്‍വേ പ്രകാരം 151 പ്രാദേശിക~ അന്തര്‍ദേശീയ സഹായ സംഘങ്ങളില്‍ 14 ശതമാനം മാത്രമാണ് ഇപ്പോള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കുന്നത്. "സേവ് ദ ചില്‍ഡ്രന്‍'പ്രവര്‍ത്തനം നിര്‍ത്തിയതോടെ പതിനായിരക്കണക്കിന് കുട്ടികള്‍ പോഷകാഹാരം ലഭിക്കാതെ പ്രയാസത്തിലാണ്.
ഡിസംബറിലും ജനുവരി ആദ്യവുമായി അഫ്ഗാനിലെ 40 ദശലക്ഷം വരുന്ന ജനസംഖ്യയില്‍ 13 ദശലക്ഷം പേര്‍ക്കാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഭക്ഷ്യസഹായം എത്തിച്ചത്.
അന്താരാഷ്ട്ര റെസ്ക്യൂ കമ്മിറ്റി പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിയിട്ടുണ്ട്. 1.65 ലക്ഷം പേര്‍ക്കാണ് റെസ്ക്യൂ കമ്മിറ്റി വൈദ്യ സഹായം എത്തിച്ചിരുന്നത്. 11 പ്രവിശ്യകളിലെ നൂറിലധികം ആരോഗ്യ കേന്ദ്രങ്ങള്‍ക്കും റെസ്ക്യൂ കമ്മിറ്റി സഹായം നല്‍കുന്നുണ്ട്.