വീടിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ച് പ്ലാനിംഗ് അനുമതി നേടി, ഭവനവിവാദത്തില്‍ കുടുങ്ങി എന്റര്‍പ്രൈസസ് സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് രാജിവെച്ചു

author-image
athira kk
New Update

ഡബ്ലിന്‍ : വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവാദത്തെ തുടര്‍ന്ന് എന്റര്‍പ്രൈസസ്,ട്രേഡ്, എംപ്ലോയ്മെന്റ് സഹമന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് സ്ഥാനം രാജിവെച്ചു.പുതിയ വീട് നിര്‍മ്മിക്കുന്നതിനുള്ള പ്ലാനിംഗ് അപേക്ഷയില്‍ സ്വന്തമായുള്ള മറ്റൊന്നിന്റെ ഉടമസ്ഥാവകാശം മറച്ചുവെച്ചത് വെളിച്ചത്തായതിനെ തുടര്‍ന്നാണ് മന്ത്രി പദവിയൊഴിഞ്ഞത്. നിലവിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കൗണ്ടി കൗണ്‍സിലിനെ അറിയിക്കുന്നതില്‍ തെറ്റുപറ്റിയെന്ന് രാജിക്കത്തില്‍ മന്ത്രി സമ്മതിച്ചു.

Advertisment

publive-image

മന്ത്രി സ്ഥാനം രാജിവെച്ചെങ്കിലും ടി ഡിയായി ഡാമിയന്‍ തുടരും.സ്വന്തം പാര്‍ട്ടിയായ ഫിന ഗേലില്‍ നിന്നോ പ്രതിപക്ഷത്തു നിന്നോ ഇത്തരമൊരു ആവശ്യം ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.പൊതുതെരഞ്ഞെടുപ്പ് വരികയല്ലേ,എന്ത് ചെയ്യണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നായിരുന്നു സോഷ്യല്‍ ഡെമോക്രാറ്റ്സ് സഹ നേതാവ് കാതറിന്‍ മര്‍ഫിയുടെ പ്രതികരണം.

മീത്തിലെ കുക്ക്‌സ്ടൗണില്‍ 2008ല്‍ ഭാര്യ ലോറയുമൊത്ത് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങളിലാണ് മന്ത്രിയ്ക്ക് പിഴവ് പറ്റിയത്. ഗ്രാമീണ മേഖലയില്‍ വണ്‍ ഓഫ് വീട് നിര്‍മ്മിക്കുന്നതിന് ലോക്കല്‍ നീഡ്സ് അസസ്മെന്റ് പൂരിപ്പിച്ചു നല്‍കേണ്ടതുണ്ടായിരുന്നു. കൗണ്ടി വികസന പദ്ധതിയുടെ ഭാഗമായായി ഇത് പൂരിപ്പിച്ചു നല്‍കുമ്പോഴാണ് വീട് നിലവില്‍ ഉള്ളയാളാണ് താനെന്നത് മന്ത്രി മറച്ചു വെച്ചത്.

നിര്‍ദ്ദിഷ്ട സൈറ്റില്‍ നിന്ന് അഞ്ച്കിലോമീറ്റര്‍ അകലെ കാസില്‍മാര്‍ട്ടിനിലെ കുടുംബ വീട്ടിലാണ് കഴിഞ്ഞ 30 വര്‍ഷമായി താമസിക്കുന്നതെന്ന് പറഞ്ഞിരുന്നു.സ്വന്തമായി വീടില്ലെന്നും വ്യക്തമാക്കിയിരുന്നു.ഇതു തെളിയിക്കുന്നതിനുള്ള വിവിധ രേഖകളും സമര്‍പ്പിച്ചിരുന്നു.ഇതിനെ അടിസ്ഥാനമാക്കി പ്ലാനിംഗ് അനുമതിയും ലഭിച്ചു.എന്നാല്‍ മന്ത്രിയ്ക്ക് കാസില്‍മാര്‍ട്ടിനില്‍ത്തന്നെ 14 വര്‍ഷം മുമ്പ് തന്നെ ഇദ്ദേഹത്തിന് മറ്റൊരു വീടുണ്ടായിരുന്നെന്ന വാര്‍ത്ത ഓണ്‍ ലൈന്‍ മീഡിയയാണ് പുറത്തുകൊണ്ടുവന്നത്.

രാജ്യത്തെ എല്ലാ ലോക്കല്‍ അതോറ്റികളും 2005ലെ പ്ലാനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ആക്ടിന് അനുസൃതമായി ആറ് വര്‍ഷംകൂടുമ്പോള്‍ കൗണ്ടി വികസന പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. കൗണ്ടിയുടെ സുസ്ഥിര വികസന പ്ലാനിംഗിനുള്ള തന്ത്രവും കാഴ്ചപ്പാടും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നഗര കേന്ദ്രങ്ങളില്‍ വികസനം കേന്ദ്രീകരിക്കാനും ഗ്രാമങ്ങളില്‍ വണ്‍ ഓഫ് വീടുകള്‍ നിയന്ത്രിക്കാനും ശ്രമമുണ്ടായി.വണ്‍ ഓഫ് വീടിന് അപേക്ഷിക്കുന്നവര്‍ക്ക് മറ്റൊരിടത്ത് വീടുണ്ടാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ടാക്കി.ഈ വ്യവസ്ഥയാണ് മന്ത്രി തെറ്റിച്ചത്.

Advertisment