വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഒക്കലഹോമയില്‍ നടപ്പാക്കി

author-image
athira kk
New Update

ഒക്കലഹോമ: 20 വര്‍ഷം മുമ്പു ഒക്കലഹോമയിലെ വൃദ്ധ ദമ്പതികളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയായ സ്‌കോട്ട് ജെയിംസ് ഐസംബറിന്റെ(62) വധശിക്ഷ ജനുവരി 12 വ്യാഴാഴ്ച ഒക്കലഹോമ സ്‌റ്റേറ്റ് പെനിറ്റന്‍ഷറിയില്‍ വെച്ചു നടപ്പാക്കി. 2023 ജനുവരിയില്‍ യു.എസ്സില്‍ നടപ്പാക്കുന്ന മുന്നാമത്തെ വധശിക്ഷയും ഒക്കലഹോമ സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തേതുമാണ്. 2021നുശേഷം ഒക്കലഹോമയിലെ എട്ടാമത്തെ വധശിക്ഷ.

Advertisment

publive-image

രാവിലെ 10ന് മാരകമായ വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിക്കുമ്പോള്‍ ഡെത്ത് ചേമ്പറിനുള്ളില്‍ സ്‌കോട്ടിന്റെ സ്പിരിച്ച്വല്‍ അഡൈ്വസറും, വിറ്റ്‌നസ് റൂമില്‍ 17 പേരും ദൃക്‌സാക്ഷികലായിരുന്നു. 10.15ന് മരണം സ്ഥിരീകരിച്ചു. ഇതേസമയം വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം പുറത്തു നടക്കുകയായിരുന്ന ഒക്കലഹോമയിലെ ഡിപ്യൂവില്‍ താമസിച്ചിരുന്ന വൃദ്ധദമ്പതികളുടെ വീ്ട്ടില്‍ അതിക്രമിച്ചു കയറിയതിനുശേഷം ഈ വീടിനു നേരെ സ്ഥിതി ചെയ്യുന്ന പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. വീടിനുള്ളില്‍ പ്രവേശിച്ചു അധികം കഴിയുന്നതിനു മുമ്പു ദമ്പതികളായ കാന്‍ട്രില്‍(76), പാറ്റ്‌സി കാണ്‍്ട്രിക് എന്നിവര്‍ വീട്ടില്‍ അപ്രതീക്ഷിതമായി എത്തിചേര്‍ന്നു. ഉടനെ സ്‌കോട്ട് കാണ്‍ട്രിലിനെ വെടിവെച്ചു കൊല്ലുകയും, പാറ്റ്‌സി തോക്ക്‌കൊണ്ടു അടിച്ചുകൊലപ്പെടുത്തുകയും ചെയ്തു. ഇരുവരും കൊല്ലപ്പെട്ടു എന്ന് ഉറപ്പുവരുത്തിയ ശേഷം നേരേയുള്ള കാമുകിയുടെ വീട്ടിലെത്തി. അവിടെയുണ്ടായിരുന്ന കാമുകിയുടെ മകനും, മാതാവിനും നേരെ വെടിയുതിര്‍ത്തുവെങ്കിലും രണ്ടുപേരും മരണത്തില്‍ നിന്നു രക്ഷപ്പെട്ടു. അവിടെ നിന്നും മോഷ്ടിച്ച കാറില്‍ രക്ഷപ്പെട്ട പ്രതിയെ 30 ദിവസങ്ങള്‍ക്കു ശേഷമാണ് പോലീസ് പിടികൂടിയത്.

ഇയാള്‍ കുറ്റം സമ്മതിക്കുകയും കോടതി വധശിക്ഷ വിധിക്കുകയുമായിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് ഇയാളുടെ അഭ്യര്‍ത്ഥന പാര്‍ഡന്‍ ആന്റ് പരോള്‍ ബോര്‍ഡ് 2നെതിരെ മൂന്നുവോട്ടു ഇയാളുടെ അഭ്യര്‍ത്ഥന പാര്‍ഡന്‍ ആന്റ് പരോള്‍ ബോര്‍ഡ് രണ്ടിനെതിരെ മൂന്നു വോട്ടുകളോടെ തള്ളിയതിനെ തുടര്‍ന്ന് വധശിക്ഷ നടപ്പാക്കിയിരുന്നു.

Advertisment