ലണ്ടന്‍: യുകെയിലെ ചെംസ്ഫോര്‍ഡിലെ ഹൈലാന്‍ഡ്സ് സ്കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ആലിംഗനം ചെയ്യുന്നതും ഹസ്തദാനം കൈമാറുന്നതും നിരോധിച്ചു. പ്രണയമുണ്ടാകുന്നത് തടയാനാണിതെന്ന വിചിത്രവാദമാണ് സ്കൂള്‍ അധികൃതര്‍ മുന്നോട്ടുവയ്ക്കുന്നത്.
/sathyam/media/post_attachments/kGiwQmrhVg6jVJ7iG6iN.jpg)
വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള ശാരീരിക അടുപ്പവും അനുവദിക്കില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് രക്ഷിതാക്കള്‍ക്കെല്ലാം കത്തും അയച്ചു കഴിഞ്ഞു. നിങ്ങളുടെ കുട്ടിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ എന്നാണ് കത്തിലെ വിശദീകരണം. സ്കൂള്‍ കാമ്പസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും നേരത്തെ നിരോധിച്ചിരുന്നു.
സ്കൂള്‍ അധികൃതരുടെ ഇത്തരം നടപടികള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. കത്തയച്ചെന്നല്ലാതെ പുതിയ നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സ്കൂള്‍ അധികൃതര്‍ തയാറായില്ലെന്നും, വിദ്യാര്‍ഥികളോട് ആലോചിച്ച് എടുക്കേണ്ട തീരുമാനമാണിതെന്നും പല രക്ഷിതാക്കളും പറയുന്നു.