ടോക്യോ: പന്ത്രണ്ട് വര്‍ഷം മുന്‍പ് സുനാമിയില്‍ തകര്‍ന്ന ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍നിന്നുള്ള പത്തുലക്ഷം ടണ്‍ മലിനജലം ഈ വര്‍ഷം കടലിലൊഴുക്കും. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ)യില്‍നിന്നുള്ള സമഗ്ര റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും ജപ്പാന്‍ സര്‍ക്കാര്‍ ഇതിന്റെ തീയതി അടക്കമുള്ള വിശദാംശങ്ങള്‍ തീരുമാനിക്കുക.
/sathyam/media/post_attachments/x6D8z4rK7pOLpuqg0Di3.jpg)
ആണവനിലയത്തില്‍ നിന്നുള്ള വെള്ളം പുറന്തള്ളല്‍ സുരക്ഷിതമാണെന്ന് ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അയല്‍ രാജ്യങ്ങളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. ഫുകുഷിമ പ്ളാന്റില്‍ 100 ക്യുബിക് മീറ്റര്‍ മലിനജലമാണ് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത്. ഭൂഗര്‍ഭ ജലം, സമുദ്രജലം, റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എന്നിവയെല്ലാം ചേരുന്നതാണിത്. ഇതിപ്പോള്‍ ശുദ്ധീകരിച്ച് റിയാക്ടറുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റിയാക്ടറിലെ വെള്ളം ശുദ്ധീകരിക്കുമ്പോള്‍ റേഡിയോ ആക്ടിവ് ഐസോടോപ്പുകള്‍ വലിയതോതില്‍ ഒഴിവാകുന്നുണ്ട്. എന്നാല്‍, വെള്ളത്തില്‍നിന്ന് ട്രിട്ടിയം ശുദ്ധീകരിച്ചുമാറ്റല്‍ അപ്രായോഗികമായതിനാല്‍ ഇത് ഉള്‍ക്കൊള്ളുന്ന മലിനജലമാണ് പസഫിക് സമുദ്രത്തിലേക്ക് തള്ളുക. ട്രിട്ടിയം വലിയ അളവില്‍ മാത്രമാണ് മനുഷ്യര്‍ക്ക് ദോഷകരമാവുക.