ലോസ് ആഞ്ജലസ്: "ബ്ളാക്ക് ലൈവ്സ് മാറ്റര്‍' എന്ന ആഗോള പ്രസ്ഥാനത്തിന്റെ സഹസ്ഥാപകന്‍ പാട്രിസ് കളേഴ്സിന്റെ ബന്ധു കീനന്‍ ആന്‍ഡേഴ്സണ്‍ പൊലീസ് കസ്ററഡിയില്‍ മരിച്ചു.
/sathyam/media/post_attachments/XAKG9a9zIYPVACv3jKfE.jpg)
ജോര്‍ജ് ഫ്ളോയ്ഡിനെ പോലീസുകാരന്‍ കൊന്നതിനെത്തുടര്‍ന്നാണ് ബ്ളാക്ക് ലൈവ്സ് മാറ്റര്‍ പ്രസ്ഥാനം ലോകവ്യാപകമായി വളര്‍ന്നത്. ഇതിനിടെയാണ്, ഈ പ്രസ്ഥാനത്തിന്റെ ബന്ധു തന്നെ കസ്ററഡിയില്‍ മരിച്ചത്.
കഴിഞ്ഞയാഴ്ച പൊലീസ് അറസ്ററ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് വിവരം. വാഹനാപകടത്തെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ആന്‍ഡേഴ്സണ്‍ ശ്രമിച്ചത് തടയുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.
പൊലീസുകാര്‍ കീഴടക്കാന്‍ ശ്രമിക്കുന്നതും തോക്കു ചൂണ്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അവര്‍ തന്നെ ജോര്‍ജ് ഫ്ലോയ്ഡ് ആക്കാന്‍ ശ്രമിക്കുകയാണെന്ന് ആന്‍ഡേഴ്സണ്‍ പറയുന്നതും വ്യക്തമാണ്. ഒരാഴ്ചക്കിടയില്‍ പൊലീസ് നടപടിക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ കറുത്ത വര്‍ഗക്കാരനാണ് ആന്‍ഡേഴ്സണ്‍.