വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിയല്‍ എസ്റേററ്റ് കമ്പനി നികുതി വെട്ടിപ്പ് നടത്തിയത് പതിനഞ്ച് വര്‍ഷം. ഇതു വ്യക്തമായതിനെത്തുടര്‍ന്ന് 1.61 മില്യണ്‍ ഡോളര്‍ പിഴയടയ്ക്കാനാണ് മാന്‍ഹട്ടണ്‍ ക്രിമിനല്‍ കോടതി വിധിച്ചിരിക്കുന്നത്.
/sathyam/media/post_attachments/FJkksnh3t0dwW94X8q5H.jpg)
വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകര്‍ അറിയിച്ചു.
ട്രംപ് ഓര്‍ഗനൈസേഷനെതിരായ 17 കേസുകളാണ് ഇതിനകം തെളിയിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ ട്രംപ് കുടുംബത്തിന്റെ വിശ്വസ്തനും കമ്പനിയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി അലന്‍ വെസീബെര്‍ഗിന് അഞ്ച് വര്‍ഷത്തെ തടവുശിക്ഷയും വിധിച്ചിരുന്നു.
വായ്പകളിലും ഇന്‍ഷൂറന്‍സിലും കൃത്രിമം കാണിച്ചതിന് ട്രംപിനെതിരെ 250 മില്യണ്‍ ഡോളറിന്റെ സിവില്‍ കേസും നിലവിലുണ്ട്. ഇതിനിടെ, 2024ല്‍ വീണ്ടും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കരുനീക്കങ്ങളിലും സജീവമാണ് ട്രംപ്.