ജര്‍മനിയിലെ പൊതുഗതാഗതത്തില്‍ മാസ്ക് ധാരണം ഫെബ്രുവരി 2 മുതല്‍ ഒഴിവാക്കും

author-image
athira kk
New Update

ബര്‍ലിന്‍: ട്രെയിനുകളിലും ബസുകളിലും നിര്‍ബര്‍ന്ധമാക്കിയിരുന്ന മാസ്ക് ധാരണ നിയമം ഫെബ്രുവരി 2 മുതല്‍ ഒഴിവാക്കും. കൊറോണ വൈറസ് പാന്‍ഡെമികിന്റെ രാജ്യത്ത് പിടി അയഞ്ഞതിനാല്‍ ഫെബ്രുവരി 2 മുതല്‍ ദീര്‍ഘദൂര ട്രെയിനുകളിലും ബസുകളിലും മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജര്‍മ്മനി അവസാനിപ്പിക്കുമെന്ന് അധികൃതര്‍ വെള്ളിയാഴ്ച അറിയിച്ചു.

Advertisment

publive-image

ജര്‍മ്മനിയിലെ 16 ഫെഡറല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മന്ത്രിമാരുമായി കൂടിയാലോചിച്ചതിന് ശേഷം ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് "രാജ്യത്തെ അണുബാധ സ്ഥിതി സ്ഥിരതയുള്ളതായി അറിയിച്ചു. എന്നിരുന്നാലും, "വ്യക്തിപരമായ ഉത്തരവാദിത്തത്തിന്റെ അടിസ്ഥാനത്തില്‍" സ്വമേധയാ മാസ്ക് ധരിക്കുന്നത് തുടരാന്‍ ലൗട്ടര്‍ബാഹ് ആളുകളോട് അഭ്യര്‍ത്ഥിച്ചു. "വൈറസിനെ നിസ്സാരമാക്കരുത്" ഒപ്പം ദീര്‍ഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
പാന്‍ഡെമിക്കിന്റെ പ്രാരംഭ ഘട്ടം മുതല്‍ നിലവിലിരുന്ന ആവശ്യകത ഏപ്രില്‍ 7 ന് കാലഹരണപ്പെടാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ഫെബ്രു. 2 ന് അവസാനിക്കും.

ജോലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് പരിശോധന നടത്തേണ്ട മെഡിക്കല്‍ സ്ററാഫുകള്‍ക്കും ക്ളിനിക്കുകളിലും കെയര്‍ ഹോമുകളിലും സന്ദര്‍ശകര്‍ക്ക് ഫെബ്രുവരി 28 വരെ സൗജന്യമായി പരിശോധനകള്‍ ലഭിക്കും.

യൂറോപ്പില്‍ മാസ്ക് നിര്‍ബന്ധം പാലിക്കുന്ന അവശേഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ജര്‍മ്മനി, ജര്‍മ്മനിയ്ക്കൊപ്പം, ദീര്‍ഘദൂര ട്രെയിനുകളിലും പൊതുഗതാഗതത്തിലും മാസ്ക് നിയമങ്ങള്‍ പാലിക്കുന്ന മറ്റൊരു യൂറോപ്യന്‍ രാജ്യമാണ് സ്പെയിന്‍, ഇത് കുറഞ്ഞത് 2023 മാര്‍ച്ച് വരെ നിലനില്‍ക്കുമെന്ന് ഒക്ടോബറില്‍ സ്പാനിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

Advertisment