ബര്‍ലിന്‍: സ്വന്തം മകനുമൊത്ത് ജര്‍മന്‍ സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ സ്വകാര്യ സഞ്ചാരം നടത്തിയതിന്റെ പേരില്‍ ആരോപണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന ജര്‍മന്‍ പ്രതിരോധ മന്ത്രി ക്രിസ്ററീനെ ലാംബ്രെക്റ്റ് ഉടന്‍ രാജിവെക്കുമെന്ന് സൂചന. അടുത്തയാഴ്ച തല്‍സ്ഥാനം ഒഴിയുമെന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
/sathyam/media/post_attachments/W4RXngdQehoO4UihBcyI.jpg)
സോഷ്യല്‍ മീഡിയയില്‍ പോസ്ററ് ചെയ്ത പുതുവത്സര സന്ദേശത്തിന് പിന്നാലെയാണ് ഏറെ വിമര്‍ശനവിധേയമായ വാര്‍ത്ത. സന്ദേശത്തിനിടെ, ലാംബ്രെക്റ്റ് ഉക്രെയ്നിലെ യുദ്ധത്തെ പശ്ചാത്തലത്തില്‍ പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.
ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്പിഡി) ക്കാരിയാണ് ലാംബ്രെക്റ്റ്. 21 വയസ്സുള്ള തന്റെ മകനെ ബുണ്ടസ്വെര്‍ ഹെലികോപ്റ്ററില്‍ വടക്കന്‍ ജര്‍മ്മന്‍ വെക്കേഷന്‍ ഐലന്‍ഡായ സില്‍റ്റിലേക്ക് പറക്കാന്‍ അനുവദിച്ചുവെന്ന റിപ്പോര്‍ട്ടിന് ശേഷം മെയ് മാസത്തില്‍ ലാംബ്രെക്റ്റ് വിമര്‍ശിക്കപ്പെട്ടത് രാജിയില്‍ കലാശിച്ചേക്കും..