ഡബ്ലിന്‍: തലസ്ഥാന നഗരത്തെ ഞെട്ടിച്ച് 24 മണിക്കൂറിനുള്ളില്‍ രണ്ടു കൊലപാതകങ്ങള്‍.ഇരു സംഭവങ്ങളിലുമായി മൂന്നു പേര്‍ അറസ്റ്റിലായി.30 വയസ്സ് പ്രായമുള്ള രണ്ടു പേരും ഒരു മധ്യ വയസ്‌കനുമാണ് കൊലക്കേസുകളില്‍ പിടിയിലായത്.ഇവരെ ഫിംഗ്ലസ്,ബ്ലാഞ്ചാര്‍ഡ്ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ ചോദ്യം ചെയ്തുവരുന്നു.ഫിംഗ്ളസില്‍ 30 വയസ്സുള്ളയാളും നോര്‍ത്ത് ഡബ്ലിനില്‍ 40കാരിയുമാണ് കൊല്ലപ്പെട്ടത് .മയക്കുമരുന്നുമായി ബന്ധപ്പെട്ടതാണ് യുവാവിന്റെ കൊലപാതകമെന്ന് സംശയിക്കുന്നു.സംഭവത്തില്‍ ഇയാളുടെ പരിചയത്തിലുള്ള സ്ത്രീയ്ക്കും കുത്തേറ്റിട്ടുണ്ട്.
/sathyam/media/post_attachments/zaRG3T0wdNxoLcBfGsNX.jpg)
ഫിംഗ്‌ളസിലും നോര്‍ത്ത് ഡബ്ലിനിലുമാണ് കൊലപാതകങ്ങള്‍ നടന്നത്.ഫിംഗ്ളസിലാണ് ആദ്യ സംഭവം നടന്നത്.മുപ്പതുകാരനെ കോളിന്‍സ് പ്ലേസിലെ ഒരു വീടിന്റെ മുന്‍വശത്തെ പൂന്തോട്ടത്തില്‍ വൈകീട്ട് ഏഴ് മണിയോടെ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.ഗാര്‍ഡയും എമര്‍ജന്‍സി സര്‍വീസുകളുംസ്ഥലത്തെത്തിയെങ്കിലും മരണം സ്ഥിരീകരിച്ചു.ഇവര്‍ ഇപ്പോഴും ക്യാംപ് ചെയ്യുന്നുണ്ട്.ഫോറന്‍സിക് ടെന്റും സ്ഥാപിച്ചിട്ടുണ്ട്.പാത്തോളജിസ്റ്റും സ്ഥലത്തെത്തിയിട്ടുണ്ട്.നോര്‍ത്ത് ഡബ്ലിന്‍ റോയല്‍ കനാല്‍ പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലാണ് 40കാരി കൊല്ലപ്പെട്ടത്.ഈ കേസില്‍ 50കാരനാണ് പിടിയിലായത്.
ഫിംഗളസ് ഗാര്‍ഡാസ്റ്റേഷനില്‍ ഇന്‍സിഡന്റ് റൂം സജ്ജീകരിച്ചിട്ടുണ്ട്.സീനിയര്‍ അന്വേഷണ ഉദ്യോഗസ്ഥനെയും ഫാമിലി ലെയ്സണ്‍ ഓഫീസറെയും നിയമിച്ചു.കേസന്വേഷണത്തിന്റെ ഭാഗമായി ഡിക്ടക്ടീവുകള്‍ വീടുവീടാന്തരം കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.സംഭവത്തെക്കുറിച്ച് അറിയാവുന്നവര്‍ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ഥിച്ചു.