ചരിത്രത്തിലാദ്യമായി ഒക്കലഹോമയില്‍ വനിതാ ഹൂമണ്‍ സര്‍വീസസ് ഡയറക്ടര്‍ക്ക് നിയമനം

author-image
athira kk
New Update

ഒക്കലഹോമ: ഒക്കലഹോമ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഹൂമണ്‍ സര്‍വീസസ് ഡയറക്ടറായി വനിതയെ ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റ് നിയമിച്ചു.

Advertisment

publive-image

ഡോ.ഡെബോറാ ഷോപ്ഷയറിനെയാണ് ഒക്കലഹോമ ഹൂമണ്‍ സര്‍വീസിന്റെ തലപ്പത്ത് ഗവര്‍ണ്ണര്‍ നിയമിച്ചിരിക്കുന്നത്. ഒക്കലഹോമ ചൈല്‍ഡ് വെല്‍ഫെയര്‍ സര്‍വീസസ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഡോ. ഡെബോറ. ആരോഗ്യ വകുപ്പില്‍ പല സുപ്രധാന ചുമതലകളും ഡബോറ വഹിച്ചിട്ടുണ്ട്.

2014-ല്‍ നാഷ്ണല്‍ റെ ഹെല്‍ഫര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ദേശീയ അവാര്‍ഡുകള്‍ ഡെബോറെയെ തേടിയെത്തിയിട്ടുണ്ട്. ഒക്കലഹോമ ഹൂമണ്‍ സര്‍വീസില്‍ ഡോ.ഡെബോറയുടെ സേവനം പ്രത്യേക ഊര്‍ജ്ജം നല്‍കുമെന്നും, മറ്റു വിവിധ രംഗങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ള ഇവരുടെ കഴിവുകള്‍ ഡി.എച്ച്.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ മറ്റൊരു തലത്തിലേക്ക് കൊണ്ടുവരുമെന്നും ഗവര്‍ണ്ണര്‍ കെവിന്‍ പറഞ്ഞു.

ഒക്കലഹോമയിലെ അറിയിപ്പെട്ട പീഡിയാട്രീഷ്യനായ ഇവര്‍ 2001 മുതല്‍ 2015 വരെ പോളിന്‍ ഇ മേയര്‍ ചില്‍ഡ്രന്‍സ് ഷെല്‍ട്ടര്‍ മെഡിക്കല്‍ ഡയറക്ടായി പ്രവര്‍ത്തിച്ചിരുന്നു. ഒക്കലഹോമ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിന്‍ പീഡിയാട്രിക് അസ്സോസിയേഷന് പ്രൊഫസര്‍ കൂടിയാണ് ഡോ.ഡെബോറ.

Advertisment