ജലസാങ്കേതിക വിദ്യയിൽ ഗവേഷണം നടത്താൻ  ഇന്ത്യൻ അമേരിക്കനു  $11,750 സ്കോളർഷിപ്

author-image
athira kk
New Update

ന്യൂയോർക്ക് : യൂണിവേഴ്സിറ്റി ഓഫ് മിഷിഗണിലെ പിഎച് ഡി വിദ്യാർഥിയായ ഇന്ത്യൻ അമേരിക്കൻ ഹർഷ് പട്ടേലിനു ജലത്തിലും പാഴ്‌ജലത്തിലും ഗവേഷണം നടത്താൻ $11,750 സ്കോളർഷിപ് ലഭിച്ചു. അമേരിക്കൻ മെംബ്റെയ്ൻ ടെക്നോളജി അസോസിയേഷൻ (എ എം ടി എ), യുഎസ് ബ്യുറോ ഓഫ് റിക്ലമേഷൻ ഫെലോഷിപ് ഫോർ മെംബ്റെയ്ൻ ടെക്നോളജി എന്നിവ ചേർന്നാണ് ഇതു നൽകുന്നത്.

Advertisment

publive-image

"ഈ ആദരം ലഭിച്ചതിൽ അങ്ങേയറ്റം സന്തോഷമുണ്ട്," പട്ടേൽ പറഞ്ഞു. "പ്രത്യേകിച്ച് ജലക്ഷാമം പോലുള്ള ആഗോള പ്രശനങ്ങളിൽ ഈ ഗവേഷണത്തിനു നേരിട്ട് പ്രസക്തിയുണ്ട് എന്നതിനാൽ."

ഫെബ്രുവരിയിൽ പട്ടേൽ നോക്സ്‌വില്ലിൽ 2023 മെംബ്റെയ്ൻ ടെക്നോളജി കോൺഫറൻസ് ആൻഡ് എക്സ്‌പോസിഷനിൽ തന്റെ ഗവേഷണത്തെ കുറിച്ച് സംസാരിക്കും.

ജോർജിയ ഇന്സിറ്റിട്യൂട് ഓഫ് ടെക്നോളജിയിൽ നിന്ന് 2021ൽ കെമിക്കൽ-ബയോമോളിക്കുലർ എഞ്ചിനിയറിങ്ങിൽ ബി എസ് എടുത്ത പട്ടേൽ ഇപ്പോൾ കെമിക്കൽ എഞ്ചിനിയറിങ്ങിൽ ഡോക്ടറേറ്റ് ചെയ്യുകയാണ്.

 

Advertisment