പുത്തന്‍ പ്രതീക്ഷകള്‍…അയര്‍ലണ്ടില്‍ വീടുകളുടെ വില 2%വരെ കുറയുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍.

author-image
athira kk
New Update

ഡബ്ലിന്‍ : നിര്‍മ്മാണച്ചെലവുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും വാങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കി വീടുകളുടെ വില വര്‍ധനവിന്റെ തോത് കുറയുന്നു.ഈ വര്‍ഷം രണ്ട് ശതമാനം വരെ വിലയിടിവ് പ്രതീക്ഷിക്കാമെന്നാണ് സൊസൈറ്റി ഓഫ് ചാര്‍ട്ടേഡ് സര്‍വേയേഴ്‌സ് അയര്‍ലണ്ടിന്റെ വാര്‍ഷിക റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി റിവ്യൂ ആന്‍ഡ് ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നത്.
publive-image
വര്‍ഷാവര്‍ഷം പത്ത് ശതമാനമെന്ന നിലയില്‍ കൂടി വന്ന വിലയാണ് കുറയാനുള്ള പ്രവണത കാണിക്കുന്നത്.നിര്‍മ്മാണച്ചെവലുകളും ലേബര്‍ ഷോര്‍ട്ടേജും പരിഹരിക്കാനായാല്‍ ഇനിയും വില കുറയ്ക്കാനാകുമെന്നും റിപ്പോര്‍ട്ട ചൂണ്ടിക്കാട്ടുന്നു. ഈ രണ്ട് കാരണങ്ങളാലാണ് വീടുകളുടെ നിര്‍മ്മാണച്ചെലവ് വര്‍ധിക്കുന്നതെന്നാണ് ഭൂരിപക്ഷം നിര്‍മ്മാതാക്കളും പറയുന്നത്.

Advertisment

സര്‍ക്കാരിന്റെ ഹൗസിംഗ് ഫോര്‍ ഓള്‍ സ്‌കീം പ്രകാരം 2022ല്‍ 25,000 യൂണിറ്റുകള്‍ പൂര്‍ത്തിയായതായാണ് കണക്കാക്കുന്നത്.അതിനിടയിലാണ് വീടുകളുടെ വിലയിലെ കുറവ് ചര്‍ച്ചയാകുന്നത്. രാജ്യത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്ന വീടുകളുടെ കാര്യത്തില്‍ ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.വില കുറയുന്നത് വിതരണത്തില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഈ സ്‌കീമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് 2030വരെ ഓരോ വര്‍ഷവും പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തില്‍ എട്ടു ശതമാനം വര്‍ധനവ് ആവശ്യമാണ്.അങ്ങനെയെങ്കില്‍ ഈ വര്‍ഷം 27,000 പുതിയ വീടുകളാണ് നിര്‍മ്മിക്കേണ്ടത്.അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്ന വീടുകളുടെ എണ്ണം 39,000മായും 2030ഓടെ 45,000മായും ഉയരണം.

Advertisment