ജമൈക്ക: സാമ്പത്തിക തട്ടിപ്പില്‍പ്പെട്ട് കോടികള്‍ നഷ്ടമായി ജമൈക്കന്‍ സൂപ്പര്‍ താരം ഉസൈന്‍ ബോള്‍ട്ട്. സ്വകാര്യ
സ്ഥാപനത്തിലെ അക്കൌണ്ടില്‍ നിന്നാണ് ബോള്‍ട്ടിന് കോടികള്‍ നഷ്ടമായത്.
/sathyam/media/post_attachments/7lT3mdiohagUOR0Jlbhq.jpg)
10 വര്‍ഷമായി ബോള്‍ട്ടിന് ഇവിടെ അക്കൌണ്ടുണ്ട്. സാമ്ബത്തിക തിരിമറിയെപ്പറ്റി വിപുലമായ അന്വേഷണത്തിന് ജമൈക്കന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഉസൈന്‍ ബോള്‍ട്ടിന്‍റെ നിക്ഷേപങ്ങളൊക്കെയും കൈകാര്യം ചെയ്തിരുന്ന സ്ഥാപനത്തെക്കുറിച്ചാണ് അന്വേഷണം നടക്കുക.
സ്റ്റോക്ക്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തേക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സ്ഥാപനത്തിലെ ഒരു മുന്‍ജീവനക്കാരനാണ് തട്ടിപ്പിന് പിന്നിലെന്നാണ് സ്റ്റോക്ക്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് പ്രതികരിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ മാത്രം സ്പോണ്‍സറില്‍ നിന്ന് 33 ദശലക്ഷം ഡോളറാണ് ലഭിച്ചത്.