ഫൈസർ-ബയോഎൻടെക്ക് വാക്‌സിനിൽ അപായ  സൂചനയുണ്ടെന്നു സി ഡി സി ക്കു സംശയം 

author-image
athira kk
New Update

ന്യൂയോർക്ക് : ഫൈസർ-ബയോഎൻടെക്ക് വാക്‌സിൻ രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു എന്ന സംശയം സി ഡി സി ഉന്നയിച്ചു. 65 വയസിനു മുകളിൽ പ്രായമുള്ളവർക്കു ഇത് സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് സംശയം. ബൈവാലെന്റ്റ് മോഡേണ വാക്‌സിനു ഈ പ്രശ്നം ഉള്ളതായി പ്രാഥമിക നിരീക്ഷണത്തിൽ കണ്ടിട്ടില്ല. ഫൈസർ ബൈവാലെന്റ്റ് വാക്‌സിനുകൾക്കാണ് നിരീക്ഷണം നടത്തിയത്. പ്രാഥമിക സംശയം ഉയർന്നപ്പോൾ കൂടുതൽ പഠനം നടത്തി. 65 ൽ കൂടുതൽ പ്രായമുള്ളവർക്കു വാക്‌സിനേഷൻ കഴിഞ്ഞു 21 ദിവസത്തിനകം പ്രശ്നം ഉണ്ടാവാം എന്നാണ് നിഗമനം. രക്തം കട്ട പിടിക്കയോ മറ്റു രീതിയിൽ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം തടസപ്പെടുകയോ ചെയ്യുമ്പോഴാണ് കുഴപ്പം.
publive-image
എന്നാൽ ഈ വാക്‌സിന്റെ കൂടുതൽ വിശാലമായ പഠനത്തിൽ അത്രയും അപകട സാധ്യത കണ്ടില്ല. 

Advertisment

ഫൈസർ-ബയോഎൻടെക്ക് വാക്‌സിനു ഇത്തരത്തിലുള്ള പ്രശ്നങ്ങളൊന്നും കണ്ടിട്ടില്ലെന്നു ഫൈസർ പ്രസ്താവനയിൽ പറഞ്ഞു: എഫ് ഡി എ യും കണ്ടിട്ടില്ല. യുഎസിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും നിരീക്ഷണം നടത്തിയതിൽ ഒന്നും കണ്ടെത്തിയിട്ടില്ല. 

വാക്‌സിനുകളും രക്തപ്രവാഹ പ്രശ്നവും തമ്മിൽ ബന്ധിപ്പിക്കാൻ തെളിവൊന്നും ഇല്ലെന്നു ഫോക്സ് ന്യൂസിന്റെ ഡോകട്ർ മാർക്ക് സീഗേൽ പറഞ്ഞു. "ബന്ധം ഉണ്ടാവാം, അത് അവർ അന്വേഷിക്കണം, അവർ സുതാര്യമാവാൻ ശ്രമിക്കുന്നതാവാം." 

വാക്‌സിൻ ഉപയോഗിക്കരുതെന്നു സി ഡി സി പറഞ്ഞിട്ടില്ല. 

Advertisment