തിരുവനന്തപുരം : തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. ചെറിയ തലവേദന മുതൽ ഇടയ്ക്കിടെ വരുന്ന കടുത്ത തലവേദന വരെയുണ്ട്. വേദന കൊണ്ട് ജോലികൾ ചെയ്യാനോ ഒന്നിലും ശ്രദ്ധിക്കാനോ പോലും പറ്റില്ല.
/sathyam/media/post_attachments/TBpGuOJF7O1vcaiCqZG5.jpg)
സ്ട്രെസ് ആണ് തലവേദനയ്ക്ക് ഒരു കാരണം. തിരക്കു പിടിച്ച ഓട്ടത്തിനിടയിൽ സമ്മർദം എന്തായാലും ഉണ്ടാകും. കൂടെ തലവേദനയും. എന്നാൽ സഹിക്കാനാകാത്ത തലവേദനയ്ക്ക് മറ്റു ചില കാരണങ്ങളുമുണ്ട്. അവ എന്തൊക്കെയെന്നു നോക്കാം.
∙ അധികമായാൽ കാപ്പിയും
കാപ്പി കുടിച്ചാൽ ഒരു ഉന്മേഷമൊക്കെ തോന്നും. എന്നാൽ കഫീൻ അധികമായാൽ തലവേദനയ്ക്കു കാരണമാകാം. രക്തക്കുഴലുകളെ ഇടുങ്ങിയതാക്കുന്നതോടൊപ്പം കാപ്പിയോട് അഡിക്‌ഷൻ ഉണ്ടാക്കാനും കഫീൻ കാരണമാകും.
∙ വെള്ളം കുടിച്ചില്ലെങ്കിൽ
ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ശരീരത്തിന് ആവശ്യത്തിന് വെള്ളം ഇല്ലാതെ വന്നാൽ (dehydration) അത് തലവേദന ഉണ്ടാക്കും. ഇടയ്ക്കിടെ തലവേദന വരുന്നെങ്കിൽ നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഒന്നു ശ്രദ്ധിക്കൂ
∙ ഹോർമോൺ വ്യതിയാനം
ചിലപ്പോൾ ഹോർമോണുകളുടെ അളവ് കുറഞ്ഞാൽ തലവേദന വരും. ഈസ്ട്രജന്റെ അളവ് കുറഞ്ഞാൽ ഇതേ പ്രശ്നം ഉണ്ടാകും. ഹോർമോൺ വ്യതിയാനമാണ് തലവേദനയ്ക്കു കാരണമെന്നു തോന്നുന്നുവെങ്കിൽ വൈദ്യസഹായം തേടണം.
∙ ശരിയായി ഇരിക്കാം
ഇരിപ്പും ഉറക്കവും എല്ലാം ശരിയായ നിലയിൽ (Posture) അല്ലെങ്കിൽ തലവേദന വരാം. നേരെ ഇരുന്നില്ലെങ്കിൽ ദഹനക്കേട്, നടുവേദന, കാലുവേദന ഇവയും വരാം.
∙ ഫോണും കംപ്യൂട്ടറും
കംപ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും വരുന്ന നീലവെളിച്ചത്തിലേക്ക് തുടർച്ചയായി നോക്കിയാൽ കണ്ണിനു മാത്രമല്ല പ്രശ്നം ഉണ്ടാകുക. തലവേദനയും വരും. സ്ക്രീനിലേക്ക് തുറിച്ചു നോക്കുന്നത് കണ്ണിന് സ്ട്രെയിൻ ഉണ്ടാക്കും. തലവേദനയും കൂടെ വരും