ന്യൂ യോർക്ക്-ഡൽഹി എയർ ഇന്ത്യ ഫ്ലൈറ്റിൽ വച്ച് യാത്രക്കാരിയുടെ ദേഹത്തു മൂത്രമൊഴിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ട ശങ്കർ മിശ്ര ഉന്നയിച്ച പ്രത്യാരോപണം യാത്രക്കാരി തള്ളി. യാത്രക്കാരി സ്വന്തം സീറ്റിൽ മൂത്രമൊഴിക്കയാണു ചെയ്തതെന്ന മിശ്രയുടെ ആരോപണം "പൂർണമായും വ്യാജവും കെട്ടിച്ചമച്ചതും" ആണെന്നു അവർ പറഞ്ഞു.
/sathyam/media/post_attachments/OLKhZYStN8QbG2iPPkqt.jpg)
ജാമ്യാപേക്ഷയിൽ പറഞ്ഞ കാര്യങ്ങൾക്കു തന്നെ വിരുദ്ധമാണ് അയാൾ പറയുന്നത്.
തനിക്കുണ്ടായ ഭീകര അനുഭവം ഇനിയാർക്കും ഉണ്ടാവേണ്ട എന്ന് കരുതിയാണ് ഈ കേസ് മുന്നോട്ടു കൊണ്ട് പോകുന്നത്. "ചെയ്ത വൃത്തികെട്ട പ്രവർത്തിയിൽ ഖേദിക്കുന്നതിനു പകരം അയാൾ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കയാണ്. ഇരയെ കൂടുതൽ പീഡിപ്പിക്കാനാണ് അയാളുടെ ശ്രമം."
ജനുവരി 13 നു മിശ്ര പറഞ്ഞത് മറ്റാരെങ്കിലുമാവാം മൂത്രമൊഴിച്ചത് എന്നാണ്. ഇരയായ 70 വയസുകാരിക്ക് പ്രോസ്റ്റേറ്റിനു രോഗബാധയുണ്ടെന്നും അയാൾ ആരോപിച്ചു.
പട്യാല ഹൗസ് കോടതിയിൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോമൾ ഗാർഗ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളി. നേരത്തെ ഒളിവിൽ പോയ മിശ്ര യാതൊരു പരിഗണനയും അർഹിക്കുന്നിലെന്നു അദ്ദേഹം പറഞ്ഞു. ജനുവരി 7 നു അദ്ദേഹം മിശ്രയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.