Advertisment

ജര്‍മനിയില്‍ കല്‍ക്കരി ഖനിയെച്ചൊല്ലി കലാപം

author-image
athira kk
New Update

ബര്‍ലിന്‍: കല്‍ക്കരി ഖനത്തിന്റെ പേരില്‍ കുടിയൊഴിപ്പിയ്ക്കപ്പെട്ട വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ലുറ്റ്സെറാത്ത് പ്രദേശത്ത് കല്‍ക്കരി ഖനിക്ക് സമീപം പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി.

Advertisment

publive-image

ജര്‍മ്മനിയിലെ പടിഞ്ഞാറന്‍ ഗ്രാമം തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ നീണ്ട സംഘര്‍ഷത്തെത്തുടര്‍ന്ന് വീണ്ടും കുഴപ്പം സൃഷ്ടിച്ചത് പൊലീസിന് തലവേദനയായി. ൈ്രഫഡേ ഫോര്‍ ഫ്യൂച്ചര്‍ നേതാവ് ഗ്രെറ്റ തുന്‍ബെര്‍ഗ് സൈറ്റില്‍ ഒരു വലിയ പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു.അധികാരികളും ആക്ടിവിസ്ററുകളും തമ്മിലുള്ള തര്‍ക്കം നാലാം ദിവസവും നീണ്ടുനില്‍ക്കുമ്പോള്‍ ശനിയാഴ്ച ലുറ്റ്സെറാത്ത് ഗ്രാമത്തില്‍ കാലാവസ്ഥാ പ്രവര്‍ത്തകരുമായിട്ടാണ് ജര്‍മ്മന്‍ പോലീസ് ഏറ്റുമുട്ടിയത്.ഗ്രാമം പൊളിക്കുന്നതിന് വഴിയൊരുക്കുന്നതിനായി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പോലീസ്.സംഭവത്തില്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചതായി ൈ്രഫഡേസ് ഫോര്‍ ഫ്യൂച്ചര്‍ പ്രവര്‍ത്തകര്‍പറഞ്ഞു.

പ്രകടനക്കാരോട് പ്രദേശം വിട്ടുപോകാന്‍ പോലീസ് ആവശ്യപ്പെട്ടു, അല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ ജലപീരങ്കികള്‍ വിന്യസിക്കാനും ശാരീരിക ബലപ്രയോഗം നടത്താനും സാധ്യതയുണ്ട്. 10,000 ത്തോളം പ്രതിഷേധക്കാര്‍ പ്രകടനത്തില്‍ പങ്കെടുത്തതായി പോലീസ് കണക്കാക്കുന്നു. 35,000 പേര്‍ പങ്കെടുത്തതായി പ്രതിഷേധ സംഘാടകര്‍ അറിയിച്ചു.

Advertisment