ആര്‍ബോണി ഗബ്രിയേല്‍ വിശ്വസുന്ദരി

author-image
athira kk
New Update

ന്യൂഓര്‍ലിയന്‍സ്: മിസ്സ് യുഎസ് ആര്‍ബോണി ഗബ്രിയേല്‍ പുതിയ വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള പ്രായപരിധിയായ ഇരുപത്തെട്ടാം വയസിലാണ് ആര്‍ബോണിയുടെ നേട്ടം.

Advertisment

publive-image

ഫൈനല്‍ റൗണ്ടില്‍ വിധികര്‍ത്താക്കളുടെ നിര്‍ണായക ചോദ്യത്തിന് ആര്‍ബോണി നല്‍കിയ മറുപടിയുടെ പ്രായപരിധി സംബന്ധിച്ചുള്ളതായിരുന്നു.

വിശ്വസുന്ദരി മത്സരത്തില്‍ ഇനിയൊരു പരിഷ്കാരം നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതെന്താകണമെന്നായിരുന്നു ചോദ്യം. പ്രായപരിധി ഉയര്‍ത്തണം എന്ന് ആര്‍ബോണി ഉത്തരവും നല്‍കി.

മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ ഉടമസ്ഥാവകാശം ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്ററായ ആന്‍ ജാക്കഫോങ് സ്വന്തമാക്കിയ ശേഷം നടക്കുന്ന ആദ്യ മത്സരമാണിത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇക്കൊല്ലം പങ്കെടുത്തത് ദിവിത റായ് ആയിരുന്നു. അവസാന ഘട്ടങ്ങളിലെത്തിയ 16 പേരില്‍ ഒരാളായാണ് ദിവിതയുടെ മടക്കം.

കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരിയായ ഇന്ത്യക്കാരി ഹര്‍നാസ് സന്ധു ആര്‍ബോണിയെ കിരീടം ചൂടിച്ചു. മത്സരത്തില്‍ മിസ് വെനസ്വേല അമാന്‍ഡ ഡുഡമേല്‍ രണ്ടാം സ്ഥാനം നേടി. മിസ് ഡൊമിനിക്കന്‍ റിപ്പബ്ളിക് ആന്‍ഡ്രേയ്ന മാര്‍ട്ടിനെസ് മൂന്നാമതെത്തി.

മിസ് യുഎസ്എ കിരീടം നേടുന്ന ആദ്യ ഫിലിപ്പിനോ വംശജയായി ചരിത്രം കുറിച്ച് വിശ്വസുന്ദരി മത്സരത്തിനെത്തിയ ആര്‍ബോണി ഫാഷന്‍ ഡിസൈനറും മോഡലും സ്കൂള്‍പഠനകാലത്തെ വോളിബോള്‍ താരവുമാണ്. മനുഷ്യക്കടത്ത്, ഗാര്‍ഹികപീഡന ദുരിതങ്ങള്‍ അതിജീവിച്ച വനിതകള്‍ക്കു തയ്യല്‍പാഠങ്ങള്‍ പകര്‍ന്നു കൊടുത്തും ഫാഷന്‍ ഡിസൈനിങ്ങില്‍ വസ്തുക്കളുടെ പുനരുപയോഗം പ്രോത്സാഹിപ്പിച്ചും വേറിട്ട പാതയാണ് ഈ ഹൂസ്ററണ്‍ സ്വദേശിനിയുടേത്.

Advertisment