Advertisment

കോവിഡ്: ചൈനയുടെ സഹകരണം തേടി ലോകാരോഗ്യ സംഘടന

author-image
athira kk
New Update

ജനീവ: കോവിഡ്~19 മഹാമാരിയുടെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന വീണ്ടും ചൈനയുടെ സഹകരണം തേടി. ചൈനയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് രാജ്യത്തെ ഹെല്‍ത്ത് കമ്മീഷന്‍റെ ഡയറക്ടറുമായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രേസിയൂസ് ചര്‍ച്ച നടത്തി.

Advertisment

publive-image

കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവിട്ട ചൈനയുടെ നടപടി ഗബ്രേസിയൂസ് സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസമാണ് കോവിഡ് മരണങ്ങള്‍ സംബന്ധിച്ച പുതിയ കണക്കുകള്‍ ചൈന പുറത്തുവിട്ടത്. നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍റെ കണക്കുകള്‍ പ്രകാരം 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12നുമിടയില്‍ 59,938 കോവിഡ് അനുബന്ധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിസംബര്‍ ഏഴിന് കോവിഡ് നയങ്ങളില്‍ അയവ് വരുത്തിയതാണ് കോവിഡ് വ്യാപനത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ചൈന പുറത്തുവിടുന്ന വിവരങ്ങള്‍ അപൂര്‍ണവും അവ്യക്തവുമാണെന്ന ആരോപണം പാശ്ചാത്യ രാജ്യങ്ങള്‍ തുടരുന്നതിനിടയിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രശംസ എന്നതും ശ്രദ്ധേയാണ്.

Advertisment