വാക്സിന്‍ നല്‍കാന്‍ മടിക്കരുതെന്ന് രക്ഷിതാക്കളോട് എച്ച് എസ് ഇ

author-image
athira kk
New Update

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ കുട്ടികളില്‍ ഫ്ളൂ പടരുന്നത് ആശങ്കയുണ്ടാക്കുന്നു.വിന്ററില്‍ ഇതുവരെ 700 ലധികം കുട്ടികളെയാണ് ഫ്ളൂ ബാധിച്ചത്. രോഗം നിയന്ത്രിക്കുന്നതിനായി കുട്ടികള്‍ക്കായി വാക്ക് ഇന്‍ ഫ്ളൂ വാക്സിനേഷന്‍ ക്ലിനിക്കുകള്‍ തുറന്നിരിക്കുകയാണ് എച്ച് എസ് ഇ.അടുത്ത വാരാന്ത്യത്തില്‍ കൂടുതല്‍ വാക്ക്-ഇന്‍ ക്ലിനിക്കുകള്‍ തുറക്കുമെന്നും എച്ച് എസ് ഇ അറിയിച്ചു.കുട്ടികള്‍ക്കെല്ലാം വാക്സിനെടുക്കണമെന്ന് എച്ച് എസ് ഇ മാതാപിതാക്കളോട് അഭ്യര്‍ഥിച്ചു.

Advertisment

publive-image

വീട്ടിലെ മുതിര്‍ന്നവര്‍ക്ക് രോഗം വരുന്നത് തടയുന്നതിന് കൂടിയാണ് കുട്ടികള്‍ക്ക് വാക്സിനേഷന്‍ നടത്തുന്നത്.ക്രഷുകളിലും സ്‌കൂളുകളിലും ഫ്ളൂ പടര്‍ന്നാല്‍, അത് വീട്ടിലെ ദുര്‍ബലരെയും ബാധിക്കും.ഇതൊഴിവാക്കുന്നതിനാണ് കുട്ടികള്‍ക്ക് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നത്.

ഫ്ളൂ ചിലപ്പോള്‍ ന്യുമോണിയയോ ബ്രോങ്കൈറ്റിസോ ആയി മാറാനിടയുണ്ടെന്ന് ശിശുരോഗ വിദഗ്ധര്‍ പറയുന്നു. കൊച്ചുകുട്ടികളില്‍ ഇത് സ്ഥിതി സങ്കീര്‍ണ്ണമാക്കുമെന്ന് എച്ച് എസ് ഇ പറഞ്ഞു.മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികള്‍ക്ക് ഫ്ളൂ ബാധിക്കാനുള്ള സാധ്യത ഇരട്ടിയാണെന്നാണ് വിലയിരുത്തുന്നത്.

രണ്ട് വയസ്സ് മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് വാക്സിനേഷന്‍ നല്‍കേണ്ടത്.സൗജന്യവും വേദനരഹിതവുമാണ് വാക്സിനെന്നും എച്ച് എസ് ഇ അറിയിച്ചു.സ്്രേപ വാക്സിനാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.2003മുതല്‍ യു കെയില്‍ നേസല്‍ വാക്സിന്‍ പ്രചാരത്തിലുണ്ട്.എന്നാല്‍ അടുത്ത കാലത്താണ് അയര്‍ലണ്ടില്‍ ഉപയോഗിച്ചു തുടങ്ങിയത്.

കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരിക്കണമെന്ന് ശിശുരോഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. റീ ഹൈഡ്രേഷനുണ്ടാകാനിടയുണ്ട്. മൂത്രവും നന്നായി പോകില്ല, വെള്ളവും പാലും കുടിക്കുന്നതിനും മടി കാണിക്കും.കൂടാതെ ദേഹത്തു പാടുകളോ ചുമയോ ശ്വസിക്കാന്‍ ബുദ്ധിമുട്ടോ ഒക്കെ ഉണ്ടാകാമെന്നും അവര്‍ പറയുന്നു.ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടന്‍ ചികില്‍സ ലഭ്യമാക്കണം.യാതോരു മടിയും ഇക്കാര്യത്തിലുണ്ടാകരുതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Advertisment