അയർലണ്ടിലെ ഭവന പ്രശ്‌നം പരിഹരിക്കാൻ ഓരോ വർഷവും വേണ്ടത് 40,000 പുതിയ വീടുകൾ

author-image
athira kk
New Update

ഡബ്ലിൻ : അടുത്ത വർഷങ്ങളിൽ വർഷം തോറും 40,000     പുതിയ വീടുകൾ നിർമ്മിച്ചാൽ മാത്രമേ അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്ന് പഠനം. നിലവിലെ സ്ഥിതി നിലനിർത്താനും വിതരണത്തിലെ നിലവിലുള്ള കുറവ് കൂടുതൽ വലുതാക്കാതിരിക്കാനുമുള്ള സാഹചര്യം സൃഷ്ടിക്കപ്പെടേണ്ടതുണ്ടെന്ന് , ഇനീഷ്യേറ്റീവ് അയർലണ്ടിന്റെ വാർഷിക ഭവന റിപ്പോർട്ട് പറയുന്നു.
publive-image
2030 വരെ ഓരോ വർഷവും 33,000 വീടുകൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നിലവിലുള്ള നാഷണൽ ഹൗസിംഗ് ടാർഗെറ്റ് കൈവരിക്കാനായാൽ, ഭവന നിർമ്മാണത്തിലെ നിലവിലെ വാർഷിക കുറവ് 49,000 എന്ന നിലയിലേക്കെത്തും.അത് കൊണ്ട് തന്നെ ടാർജറ്റ് വർധിപ്പിക്കേണ്ടതുണ്ട്.

Advertisment

കഴിഞ്ഞ വർഷം പൂർത്തിയാക്കിയ പുതിയ വീടുകളിലും അപ്പാർട്ട്‌മെന്റുകളിലും 40% വർധനയുണ്ടായിട്ടും രാജ്യത്തിന് ആവശ്യമായ വീടുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി വിശകലനം പറയുന്നു, കഴിഞ്ഞ വർഷം മൊത്തം നിർമ്മിച്ചത് 28,000 വീടുകളാണ്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 300% പ്ലാനിംഗ് അംഗീകാരങ്ങൾ വർധിപ്പിക്കാക്കാവുന്ന തരത്തിൽ, ആസൂത്രണ പ്രക്രിയയിൽ സമൂലമായ പുനരുദ്ധാരണത്തിന് ഇനീഷ്യേറ്റീവ് അയർലണ്ട് ആവശ്യപ്പെടുന്നു.

Advertisment