എക്യൂമെനിക്കല്‍ ക്രിസ്തുമസ്-പുതുവത്സരാഘോഷം അത്യുജ്ജ്വലമായി

author-image
athira kk
New Update

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി നടന്നു. ജനുവരി മാസം എട്ടാം തീയതി ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മ പള്ളിയില്‍ വെച്ചു നടന്ന യോഗത്തില്‍ അര്‍മേനിയന്‍ അപ്പസ്‌തോലിക സഭയുടെ ആര്‍ച് ബിഷപ്പ് അഭിവന്ദ്യ ഡോ. അനൗഷവന്‍ ടാനിയേലിയന്‍ മുഖ്യാതിഥിയും ഡോ. ബേബി സാം സാമുവേല്‍ വിശിഷ്ടാതിഥിയുമായിരുന്നു. വൈസ് പ്രസിഡന്റ് ഫാ. ജോണ്‍ തോമസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

തുടര്‍ന്ന് നടന്ന ക്രിസ്മസ് കാരോളില്‍ എക്യൂമെനിക്കല്‍ ഫെഡറേഷനിലെ അംഗങ്ങളായ മിക്ക ഇടവകളും പങ്കെടുത്തു. എക്യൂമെനിക്കല്‍ കൊയറിനോടൊപ്പം കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചസ് കൊയര്‍, സെന്റ്. ജോണ്‍സ് മാര്‍ത്തോമ്മാ ചര്‍ച് , എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്, സി എസ് ഐ സീഫോര്‍ഡ്, സി എസ് ഐ ജൂബിലി മെമ്മോറിയല്‍, സെന്റ്. ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച് ക്യുന്‍സ്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്, ചെറി ലെയ്ന്‍, എന്നീ ഗായകസംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു.

വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഷാജി കൊച്ചുമ്മന്‍, റവ. വി.ടി. തോമസ്, റവ. ഫാ. ജോര്‍ജ് മാത്യു, റവ. ജോണ്‍സന്‍ ശാമുവേല്‍, റവ. ഫാ. വിവേക് അലക്‌സ് എന്നിവര്‍ പങ്കെടുത്തു.ലോങ്ങ് ഐലന്‍ഡ് മാര്‍ത്തോമ്മ ഇടവക വികാരി റവ. ഷാജി കൊച്ചുമ്മന്‍ സ്വാഗതവും ട്രെഷറര്‍ ജോണ്‍ താമരവേലില്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു.

പ്രസിഡന്റ് റവ. ഷാലു ടി. മാത്യുവിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ് റവ. ഫാ. ജോണ്‍ തോമസ് , സെക്രട്ടറി ഷാജി തോമസ് ജേക്കബ്, പ്രോഗ്രാം കണ്‍വീനര്‍ കണ്‍വീനേഴ്സ് കെ.പി. വര്ഗീസ്, ജേക്കബ് വര്‍ക്കി, ട്രെഷറര്‍ ജോണ്‍ താമരവേലില്‍, കൊയര്‍ കോര്‍ഡിനേറ്റര്‍ സജു സാം, വൈസ് പ്രസിഡന്റ് കളത്തില്‍ വര്ഗീസ്, ജോയിന്റ് സെക്രട്ടറിമാരായ ഗീവര്ഗീസ് മാത്യൂസ്, ജിന്‍സണ്‍ പത്രോസ് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. ജിന്‍സി ബിനീഷ് തോമസ് എംസിയായും നൈനാന്‍ മുതലാളി സാങ്കേതിക സഹായിയായും പ്രവര്‍ത്തിച്ചു.

Advertisment