ഹൂസ്റ്റണിൽ ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്പ്; ഒരു മരണം, നിരവധി പേർക്ക് പരുക്ക്

author-image
athira kk
New Update

ഹൂസ്റ്റൺ: ജനുവരി 15 ഞായറാഴ്ച പുലർച്ച 2 മണിക്ക് നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിനു മുന്നിൽ കൂട്ടം കൂടി നിന്നിരുന്നവർക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി കൗണ്ടി ഡപ്യൂട്ടി അറിയിച്ചു.

Advertisment

publive-image

ഗ്രീൻവുഡ് ഫോറസ്റ്റ് ലൈനിൽ സ്ഥിതി ചെയ്യുന്ന ക്ലബിനു മുന്നിൽ വെടിവയ്പ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഹാരിസ് കൗണ്ടി ഡപ്യൂട്ടികൾ സ്ഥലത്തെത്തിയത്. ഇതിനിടയിൽ പലർക്കും വെടിയേറ്റിരുന്നു. വെടിയേറ്റു നിലത്തു വീണ മൂന്നു സ്ത്രീകളെയും രണ്ടു പുരഷന്മാരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചു. ഇതിൽ ഒരാൾ ആശുപത്രിയിൽ വച്ച് മരിച്ചു.

എകെ 47 ആണ് വെടിവയ്പ്പിന് ഉപയോഗിച്ചതെന്നും 50 റൗണ്ട് വെടിയുതിർത്തതായും പൊലീസ് പറഞ്ഞു. ഹോട്ടലിനു മുന്നിൽ എത്തിയ അക്രമി വാഹനത്തിൽ നിന്നും ഇറങ്ങി വെടിയുതിർക്കുകയായിരുന്നു. രക്ഷപ്പെട്ട ആക്രമിയെ പിടികൂടാൻ പൊലീസ് നടപടികൾ ആരംഭിച്ചു.

Advertisment