കാലിഫോര്‍ണിയ: യുഎസിലെ വെടിവയ്പ്പ് പരമ്പരകള്‍ അന്ത്യമില്ലാതെ തുടരുന്നു. ഇക്കുറി സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ വീട്ടിലുണ്ടായ വെടിവയ്പ്പില്‍ കൈക്കുഞ്ഞുള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു.
/sathyam/media/post_attachments/iprR41pF7PrUzSnJNhBj.jpg)
രണ്ടുപേര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് സൂചന. ഇവരെ കണ്ടെത്താന്‍ പോലീസ് ശ്രമം തുടരുന്നു. സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഒരാഴ്ച മുമ്പ്, ടിസിഎസ്ഒ ഡിറ്റക്ടീവുകള്‍ ഈ വീട്ടില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു.
2021~ല്‍ അമേരിക്കയില്‍ ഏകദേശം 49,000 പേര്‍ വെടിയേറ്റ് മരിച്ചു, അതില്‍ പകുതിയിലേറെയും ആത്മഹത്യകളാണെന്നാണ് കണക്ക്.