റോം: ഇറ്റലിയിലെ കുപ്രസിദ്ധ മാഫിയ തലവന്‍ മറ്റിയോ മെസ്സിന ഡെനറോ പോലീസിന്റെ പിടിയിലായി. മുപ്പതു വര്‍ഷമായി പോലീസിനെ വെട്ടിച്ചു കഴിയുകയായിരുന്നു ഈ അറുപതുകാരന്‍.
ഒളിവില്‍ കഴിയുമ്പോഴും സിസിലിയിലെ കോസ നോസ്ട്രയില്‍ കിരീടം വെക്കാത്ത രാജാവായിരുന്നു. സിസിലിയിലെ പലര്‍മോയിലുള്ള സ്വകാര്യ ക്ളിനിക്കില്‍നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇവിടെ ചികിത്സക്കെത്തിയതായിരുന്നു ഡെനറോ.
ഇയാളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഡസന്‍ കണക്കിന് കൊലക്കേസുകളില്‍ കുറ്റക്കാരനാണ്. രണ്ട് മാഫിയ വിരുദ്ധ പ്രോസിക്യൂട്ടര്‍മാരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.