Advertisment

ഹോളിവുഡിന്റെ മുന്‍ താരറാണി ലോലോ അന്തരിച്ചു

author-image
athira kk
New Update

റോം: ഒരു കാലത്ത് പ്രേക്ഷകരെ പുളകം കൊളളിച്ച ഇറ്റാലിയന്‍ താരറാണി ജീന ലോലോബ്രിജിഡ എന്ന ലോലോ അന്തരിച്ചു. 95 വയസായിരുന്നു.

publive-image

1947 ല്‍ മിസ് ഇറ്റലി മത്സരത്തില്‍ റണ്ണര്‍ അപ്പായതിനെത്തുടര്‍ന്നാണ് ലോലോ അഭിനയരംഗത്തേക്കു വന്നത്. യുദ്ധാനന്തര ഇറ്റാലിയന്‍ സിനിമയുടെ വളര്‍ച്ചയ്ക്കൊപ്പമായിരുന്നു ലോലോയുടെയും ഉദയം. ഹോളിവുഡില്‍ സോഫിയ ലോറനൊപ്പം നില്‍ക്കുന്ന ആരാധകവൃന്ദത്തെ സമ്പാദിച്ചു.

Advertisment

ബീറ്റ് ദ് ഡെവിള്‍ (1953), വുമന്‍ ഓഫ് റോം (1954), ട്രപ്പീസ് (1956) തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഫ്രഞ്ച് ചിത്രമായ എക്സ്എക്സ്എല്‍ (1997) ആണ് അവസാനചിത്രം.

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ലോലോ അഭിനയരംഗത്തുനിന്ന് പിന്മാറിയതിനു ശേഷം ഫൊട്ടോഗ്രഫറായും ശില്‍പിയായും കലാരംഗത്തു തുടര്‍ന്നു. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയുമായി ലോലോ നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കി അവര്‍ തന്നെ നിര്‍മിച്ച ഡോക്യുമെന്ററി 1975 ലെ ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

1999 ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 80ാം വയസ്സില്‍ 45കാരനായ സ്പാനിഷ് വ്യവസായിയുമായി വിവാഹം പ്രഖ്യാപിച്ചെങ്കിലും അമിതമായ മാധ്യമശ്രദ്ധയെത്തുടര്‍ന്ന് റദ്ദാക്കി.

Advertisment