Advertisment

യൂറോപ്പിന് മാന്ദ്യം ഒഴിവാക്കാന്‍ കഴിഞ്ഞേക്കുമെന്ന് വിദഗ്ധര്‍

author-image
athira kk
New Update

സ്ട്രാസ്ബര്‍ഗ്: പ്രതീക്ഷിച്ചിരുന്നത്ര കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് യൂറോപ്പ് ഈ വര്‍ഷം വഴുതി വീഴില്ലെന്ന് മേഖലയിലെ സാമ്പത്തിക വിദ്ഗധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

Advertisment

publive-image

ബ്ളോക്കിന്റെ സാമ്പത്തിക സ്ഥിതി അനിശ്ചിതമായി തന്നെയാണ് തുടരുന്നതെങ്കിലും, ആശ്വസിക്കാനുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിവരുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇക്കണോമിക് കമ്മിഷണര്‍ പൗലോ ജെന്റിലോണി പറയുന്നു.

ഊര്‍ജ ആശ്രിതത്വം കുറയ്ക്കാന്‍ സാധിച്ചതോടെ ഇന്ധന വിലയില്‍ കുറവു വന്നു. നാണ്യപ്പെരുപ്പത്തിന്റെ പരമാവധി കഴിഞ്ഞ വര്‍ഷം കടന്നുപോയി. ഇനി കടുത്ത മാന്ദ്യം ഒഴിവായി പോകാനുള്ള സാധ്യതകളാണ് തെളിഞ്ഞുവരുന്നത്. വലിയ അപകടമില്ലാത്ത സാമ്പത്തിക ചുരുക്കമായിരിക്കാം ഉണ്ടാകുന്നതെന്നും ജെന്റിലോണി ചൂണ്ടിക്കാട്ടി.

ഈ വിലയിരുത്തലിനോടു യോജിക്കുന്ന നിലപാടാണ് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മിഷണര്‍ വാല്‍ഡിസ് ഡോംബ്രോവ്സ്കിസും സ്വീകരിക്കുന്നത്. എന്നാല്‍, ജാഗ്രത തുടരണമെന്ന മുന്നറിയിപ്പ് കൂടി അദ്ദേഹം നല്‍കുന്നു.

യൂറോസോണിലെ സ്വകാര്യ മേഖലാ വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ വര്‍ധന രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. പര്‍ച്ചേസിങ് മാനേജേഴ്സ് സൂചികയനുസരിച്ച് ഡിസംബറില്‍ യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുക തന്നെയാണു ചെയ്തതെങ്കിലും, ചുരുക്കത്തിന് പ്രതീക്ഷിച്ചത്ര തീവ്രതയുണ്ടായില്ല.

Advertisment