Advertisment

ഇന്ത്യന്‍ റെയില്‍വേയുമായി സീമെന്‍സിന് വമ്പന്‍ കരാര്‍

author-image
athira kk
New Update

ബര്‍ലിന്‍: ഇന്ത്യന്‍ റെയില്‍വേയ്ക്കു വേണ്ടി 1200 ഇലക്ട്രിക് ലോക്കോമോട്ടീവുകള്‍ നിര്‍മിക്കാനുള്ള കരാര്‍ ജര്‍മന്‍ എന്‍ജിനീയറിങ് സ്ഥാപനമായ സീമെന്‍സിനു ലഭിച്ചു.

Advertisment

publive-image

11 വര്‍ഷം കൊണ്ടാണ് ഇത്രയും ലോക്കോമോട്ടീവുകള്‍ നിര്‍മിച്ചു കൈമാറേണ്ടത്. 35 വര്‍ഷത്തേക്ക് ഇവയുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും കരാറില്‍ വ്യക്തമാക്കുന്നു.

സീമെന്‍സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോക്കോമോട്ടീവ് ഓര്‍ഡറാണ് ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. മൂന്നു ബില്യന്‍ യൂറോയാണ് കരാര്‍ തുക.

ചരക്ക് ഗതാഗതത്തിന് ഉപയോഗിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ പ്രധാനമായുും ഇപ്പോള്‍ ഇലക്ട്രികോ ലോക്കോമോട്ടീവുകള്‍ വാങ്ങുന്നത്. 9,000 എച്ച്പി കരുത്തുള്ള സീമെന്‍സ് ലോക്കോമോട്ടീവുകള്‍ക്ക് 4,500 മെട്രിക് ടണ്‍ ഭാരം, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വലിക്കാനാവും.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു കീഴില്‍, ഇന്ത്യയില്‍ തന്നെ ഇവ നിര്‍മിക്കണം എന്നതാണ് വ്യവസ്ഥ. സീമെന്‍സിന്റെ ഇന്ത്യയിലെ സൗകര്യങ്ങളായിരിക്കും ഇതിന് ഉപയോഗിക്കുക. ഇവയുടെ അസംബ്ളി ഗുജറാത്തില്‍ ഇന്ത്യന്‍ റെയില്‍വേ ജീവനക്കാര്‍ തന്നെ പൂര്‍ത്തിയാക്കും.

Advertisment